ചേലക്കര: ഇന്നലെ രാത്രി ചേലക്കരയിലും പരിസരങ്ങളിലുമായി മൂന്ന് വ്യത്യസ്ത അപകടങ്ങൾ. പുലാക്കോട്, മണലടി, അകമല എന്നിവിടങ്ങളിലാണ് അപകടങ്ങൾ നടന്നത്. അപകടങ്ങളിൽ ഒരാൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പുലാക്കോട് വെച്ച് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ചേലക്കര പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മണലാടിയിൽ കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് ആറ്റൂർ സ്വദേശിയായ കള്ളനൂർ വീട്ടിൽ ഹംസ (44) ക്കും സഹയാത്രികൻ അഷറഫിനും പരിക്കേറ്റു. ഇവരെ വടക്കാഞ്ചേരി ആക്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അകമലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശിയും മുള്ളൂർക്കരയിലെ സ്ഥിരതാമസക്കാരനുമായ രമേശി(39)നാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ വടക്കാഞ്ചേരി ആക്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാവുക 👇
https://chat.whatsapp.com/DnITvd3MeBm2gtQQYDfTQa

0 അഭിപ്രായങ്ങള്‍