തൃശൂർ മെഡിക്കൽ കോളജിൽ നിന്നുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ നേതൃത്വം നൽകുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് കുമരനെല്ലൂരിൽ ഈ മാസം 16 ന് ഞായറാഴ്ച

 

വടക്കാഞ്ചേരി : കുമരനെല്ലൂർ ഗ്രാമീണ വായനശാലയും തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 16-ന് രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ ഒന്നാംകല്ല് ഒലീവ് ഇന്റർനാഷണൽ സ്‌കൂളിലാണ് ക്യാമ്പ് നടക്കുന്നത്.

ഗവൺമെന്റ് മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും. ഇ.എൻ.ടി, ത്വക്ക് രോഗം, ജനറൽ മെഡിസിൻ, നേത്ര രോഗം എന്നീ വിഭാഗങ്ങളിലാണ് പ്രധാനമായും പരിശോധനകൾ ഉണ്ടായിരിക്കുക. കൂടാതെ മറ്റ് വിഭാഗം ഡോക്ടർമാരും ക്യാമ്പിൽ പങ്കെടുക്കും.

ചടങ്ങിൽ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ ശ്രീ. പി. എൻ. സുരേന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വടക്കാഞ്ചേരി, കുമരനെല്ലൂർ പരിസരത്തെ താമസക്കാർക്ക് ഈ സൗജന്യ മെഡിക്കൽ ക്യാമ്പ് ഒരു സുവർണ്ണാവസരമായിരിക്കും. എല്ലാവരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു .

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/DnITvd3MeBm2gtQQYDfTQa



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍