വടക്കാഞ്ചേരി നഗരത്തിലെ ഏറെ തിരക്കുള്ള പാതയായ വാഴാനി റോഡിലെ എങ്കക്കാട് റെയിൽവേഗേറ്റ് അടച്ചു തുറക്കുമ്പോൾ വടക്കാഞ്ചേരി നഗരത്തിലുൾപ്പെടെ വലിയ ഗതാഗത തടസ്സമാണ് നേരിടുന്നത്. ഗെറ്റ് അടച്ചതിനെ തുടർന്ന് സമയത്തിന് ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാത്തത്തിനെ തുടർന്ന് അത്യസന്ന നിലയിലുണ്ടായിരുന്ന ഒരു യുവാവ് ആംബുലൻസിൽ കിടന്നു മരിക്കുന്ന സാഹചര്യം പോലും മാസങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നു.
ഏറെ തിരക്കുള്ള പാതയാണ് ആയതിനാൽ തന്നെ വാഹനമിടിച്ചും സ്വാഭാവികമായും റെയിൽവേഗേറ്റ് തകരാറിലാകുന്ന സമയത്ത് ഒന്നും രണ്ടും ദിവസം കിലോമീറ്ററുകളോളം ചുറ്റിയാണ് ജില്ലയിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ വാഴാനി യിലേക്കും തിരിച്ച് വടക്കാഞ്ചേരി നഗരത്തിലേക്കും ജനങ്ങൾ യാത്ര ചെയ്യുന്നത് ഇതിനൊരു പരിഹാരം കാണണമെന്നും എങ്കക്കാട് മാരാത്ത് കുന്ന് റെയിൽവേ ഗേറ്റുകൾക്ക് സമാന്തരമായി അടിപ്പാത നിർമ്മിക്കണമെന്നും എൻസിപി സംസ്ഥാന സമിതി അംഗം ശ്രീ മനോജ് കടമ്പാട്ട് ഇന്ന് വടക്കാഞ്ചേരിയിൽ ആവശ്യപ്പെട്ടു.
നിലവിൽ അറ്റ കുറ്റ പണികൾക്കായി നാളെ വൈകുന്നേരം 8 മണി വരേയ്ക്ക് ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്⚫️
Dr.ഡോക്ടർ സ്മിതാ രഘുനന്ദൻ നയിക്കുന്ന MIHMS സെന്റർ ഫോർ അഡ്വാൻസ്ഡ് ഹോമിയോപ്പതി ക്ലിനിക് ഓഗസ്റ്റ് 29 മുതൽ വടക്കാഞ്ചേരിയിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക ⤵️https://wadakkancherynews.blogspot.com/2021/06/blog-post_53.html?m=1

0 അഭിപ്രായങ്ങള്‍