ചിറ്റണ്ടയിൽ കഞ്ചാവുമായി ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവിനെ വടക്കാഞ്ചേരി എക്സൈസ് റേഞ്ച് സംഘം പിടികൂടി.

 ചിറ്റണ്ട കറുപ്പംവീട്ടിൽ 19 വയസുള്ള മുഹമ്മദ് സഹിലാണ് പിടിയിലായത്. ചിറ്റണ്ട ലക്ഷംവീട് പരിസരത്തെ ആളൊഴിഞ്ഞ പ്രദേശത്ത്  ബൈക്കിൽ വരുമ്പോഴാണ് പരിശോധന നടന്നത്. 16 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
അസി. എക്സൈസ് ഇൻസ്പെക്ടർ സി. ജീൻ സൈമൺ, പ്രിവെന്റീവ് ഓഫീസർമാരായ എൻ.ജി. സുനിൽകുമാർ, പി.പി. കൃഷ്ണകുമാർ, സി.പി. പ്രഭാകരൻ, ബിബിൻ ബാസ്‌കർ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.ഇന്നലെ രാത്രിയോടെയാണ് സംഭവം.

വടക്കാഞ്ചേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ⤵️

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍