അത്താണിയിൽ രണ്ടു കാറും സ്വകാര്യബസും അപകടത്തിൽപെട്ടതിനെ തുടർന്ന് നാല് പേർക്ക് പരിക്കേറ്റു

ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ 
 അത്താണി പെട്രോൾ പമ്പിന് സമീപത്താണ് രണ്ടു കാറും ഒരു സ്വകാര്യബസും ഇന്ന് ഉച്ചതിരിഞ്ഞു 4 മണിയോടെ അപകടത്തിൽപ്പെട്ടത് നിയന്ത്രണം വിട്ട ഒരു കാർ മറ്റൊരു കാറിടിച്ചതിന് ശേഷം സ്വകാര്യ ബസിൽകൂടി ഇടിച്ചു മറിയുകയായിരുന്നു.
 നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
 ഇവരെ വടക്കാഞ്ചേരിയിലെ ആക്ട് പ്രവർത്തകർ തൃശ്ശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 അപകടത്തെ തുടർന്ന് ഏറെ നേരം പ്രദേശത്ത് ഗതാഗത തടസ്സം അനുഭവപ്പെട്ടു.
 മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു ഗതാഗതം പുനസ്ഥാപിച്ചു 
 ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
⚫️

 വടക്കാഞ്ചേരി വാർത്തകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/DJqr0YravnI7T7msM8KXO8

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍