വിശ്വവിഖ്യാതമായ മച്ചാട് മാമാങ്കത്തിന് തുടക്കംകുറിക്കുന്ന ചടങ്ങാണ് കാവ് കുറയിടൽ
ദേശത്തെ തച്ചനും പാണനും ചേർന്നുകൊണ്ടാണ് ചടങ്ങ് നിർവഹിക്കുക.
ഇത്തവണയും അതിൽ മാറ്റങ്ങൾ സംഭവിച്ചില്ല
ദേശത്തെ തച്ചനായ ശങ്കരനാരായണനും, പാണ സമുദായാംഗമായ ജയനും ചേർന്ന് ഞായറാഴ്ച രാവിലെ പത്ത് മണിയോടെ മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിന്റെ വടക്കേ നടയിൽ പച്ചമുളകൾ കൊണ്ട് തീർത്ത രണ്ട് തട്ടുകൾ സ്ഥാപിച്ചുകൊണ്ട് കാവ് കൂറായിടൽ ചടങ്ങുകൾക്ക് ആരംഭം കുറിച്ചു .
തട്ടുകൾ നിർമ്മിക്കാനാവശ്യമായ പച്ചമുളകൾ ആർപ്പുവിളികളുടെ അകമ്പടിയോടെ തട്ടക നിവാസികൾ ക്ഷേത്രത്തിൽ എത്തിച്ചു.
മച്ചാട് എന്നത് ആറു ദേശങ്ങളുടെ ഒരു സംഗ്രഹ രൂപമാണ്
അതിലെ പുന്നംപറമ്പ് ദേശമാണ് ഇത്തവണത്തെ മാമാങ്കത്തിന്റെ പ്രധാന ചുമതലക്കാർ.
പുന്നംപറമ്പ് ദേശം ഉത്സവാഘോഷ കമ്മിറ്റി പ്രസിഡണ്ട് അശ്വിനി കണ്ണൻ, ഭാരവാഹികളായ
ടി.എസ് ജയൻ, സി എ നന്ദകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
മച്ചാട് മാമാങ്കത്തിന്റെ വീടുകളിൽ ചെന്നുള്ള പറയെടുപ്പിന് അനുവാദം ലഭിച്ച സാഹചര്യത്തിൽ എടുപ്പൻമാർ അതികഠിനമായ വ്രത നഷ്ടങ്ങൾക്ക് ഞായറാഴ്ച പ്രാരംഭം കുറിച്ചു.
കോവിഡ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു
മുഴുവൻ ചടങ്ങുകളും നടന്നത്.
കലാപരിപാടികൾക്കും വെടിക്കെട്ടിനും ഇത്തവണ അനുമതിയില്ല.
ഈ വരുന്ന 22നാണ് വിശ്വവിഖ്യാതമായ മച്ചാട് മാമാങ്കം
0 അഭിപ്രായങ്ങള്‍