വടക്കാഞ്ചേരി ബ്ലോക്ക് മൾട്ടി പർപ്പസ് സഹകരണ സംഘത്തിന്റെ കുമ്പളങ്ങാട് ബ്രാഞ്ച് ഓഫീസിന്റെ ഉദ്ഘാടനം സംഘം പ്രസിഡന്റ് ഇ.കെ.ദിവാകരൻ അദ്ധ്യക്ഷതയിൽ ശ്രീ.സേവ്യാർ ചിറ്റിലപ്പിള്ളി M.L.A നിർവ്വഹിച്ചു. കാഷ് കൗണ്ടർ & ലോക്കർ ഉദ്ഘാടനം വടക്കാഞ്ചേരി മുൻസിപ്പാലിറ്റി ചെയർമാൻ ശ്രി.പി.എൻ.സുരേന്ദ്രനും, സ്ട്രോങ്ങ് റൂം ഉദ്ഘാടനം തലപ്പിള്ളി സഹകരണ സംഘം അസി. രജിസ്ട്രാർ ശ്രീമതി എം.കെ. ഷീജയും വായ്പ വിതരണ ഉദ്ഘാടനം ഫാ.ടെൻസ് കുന്നത്തുള്ളിയും ആദ്യ നിക്ഷേപം സ്വീകരിക്കൽ പ്രൊഫ.പി.എസ്.പത്മനാഭനും നിർവ്വഹിച്ചു. യോഗത്തിൽ കൗൺസിലർ മാരായ ശ്രീമതി രമ്യ സുന്ദരൻ, ശ്രീമതി കവിത കൃഷ്ണനുണ്ണി, ശ്രീമതി കമലം ശ്രീനിവാസൻ, മുൻ കൗൺസിലർമാരായ ശ്രീ.T.V.സണ്ണി ,ശ്രീ ചന്ദ്രൻ മോഹൻ കുമ്പളങ്ങാട്, ശ്രീ പി.കെ. അബൂബക്കർ, ശ്രീ സി.എ ശങ്കരൻകുട്ടി, ശ്രീ.കെ.എ.രാമചന്ദ്രൻ, ശ്രീ.എ.പി.ജോൺസൺ, ശ്രീ.പി.മുരളി, ശ്രീമതി.കെ.ശോഭ ശ്രീ. പി.മനോജ് കുമാർ എന്നിവർ ആശംസകൾ നേർന്നു.
0 അഭിപ്രായങ്ങള്‍