വാഴാനിയിലെ ആന ; ആദിവാസിക്കോളനിക്ക് സംരക്ഷണം ഏർപ്പെടുത്തണമെന്ന് BJP ,

( BJP പ്രതിനിധിസംഘം ഊരുമൂപ്പൻ ശ്രീ.അനിലനെ വസതിയിലെത്തി സന്ദർശിക്കുന്നു. )
വടക്കാേഞ്ചേരി : 
വാഴാനിക്കാടുകളിൽ കാട്ടാന സാനിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ കാടിനോട് ഏറെ ചേർന്ന് കിടക്കുന്ന വാഴാനി ടൈബൽ കോളനി ഉൾപ്പെടുന്ന ജനവാസ മേഖലയെ ഒരു അപകടം ഉണ്ടാക്കുന്നതിന് മുൻപായി സുരക്ഷിതരാക്കണമെന്നും മേഖലയിൽ വൈദ്യുത വേലിയോ കിടങ്ങോ കുഴിച്ച് സംരക്ഷണം ഏർപ്പെടുത്തണമെന്നും വനവിഭവങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തിയിരുന്നവർക്ക് മറ്റൊരു ഉപജീവന മാർഗം സർക്കാർ പ്രാദേശിക സർക്കാർ തലത്തിൽ ചെയ്തു കൊടുക്കാൻ തയ്യാറാകണമെന്നും BJP വടക്കാഞ്ചേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എസ്.രാജു തിങ്കളാഴ്ച്ച വാഴാനിയിൽ അവശ്യ പെട്ടു.
കട്ടാന പേടിയിൽ കഴിയുന്ന വിഴാനിയിലെ ആദിവാസി മേഖല സന്ദർശിക്കാനെത്തിയതായിരുന്നു BJP പ്രതിനിതി സംഘം .
ഉര് മൂപ്പൻ അനിലന്റെ വീട്ടിലെത്തിയ പ്രതിനിതി സംഘം സ്ഥിതി ഗതികൾ വിലയിരുത്തി.
വികാരാധീനരായാണ് കോളനി നിവാസികൾ BJP സംഘത്തെ എതിരേറ്റത് .
ആദിവാസി ക്ഷേമത്തിന് ഒരു പാട് ഫണ്ടുകളുണ്ടായിട്ടും അർഹതപെട്ട തങ്ങളെ പോലുള്ളവർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നിലെന്നും തൊഴിലുറപ്പ് ജോലികൾ പോലും ലഭിക്കുന്നില്ലെന്നും കോളനി നിവാസികൾ പരാതി പറഞ്ഞു
കാട്ടാന പേടിയിൽ നിന്നും കോളനി നിവാസികളെ സംരക്ഷിക്കാൻ പ്രാദേശിക സർക്കാരുകൾ ഉൾപ്പെടെയുള്ളവർ മന്നോട്ട് വന്നിലെങ്കിൽ ശക്ത്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രതി നിതി സംഘം പ്രക്യാപിച്ചു.
മല്ലൻ ചോലയോട് ചേർന്ന ആന വിഹരിച്ച സലങ്ങളും സംഘം സന്ദർശിച്ചു.
BJP തെക്കും കര പഞ്ചായത്ത് ജനറൽ സെക്രട്ടറി രാജീവൻ തടത്തിൽ, BJP നേതാക്കളായ രാജീവ് കെ. ആർ, ശിവരാജൻ M . V, വിജേഷ് . K. V, സണ്ണി cA, പ്രദീപ് അയ്യത്ത്, വിജീഷ് KK തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. 
വീഡിയോ കാണാനായി ക്ലിക്ക് ചെയ്യുക ...👉 വാഴാനിയിലെ ആന ; BJP സംഘം സ്ഥലം സന്ദർശിച്ചു.
വടക്കാഞ്ചേരിയിൽ നിന്നുള്ള കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയുന്നതിനു വേണ്ടി വടക്കാഞ്ചേരി വാർത്തകൾ എന്ന ഫേസ്ബുക്ക് പേജ് താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് െചെയ്തു കൊണ്ട് ലൈക്ക് ചെയ്യുക , ഫോളോ ചെയ്യുക .... 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍