വടക്കാഞ്ചേരി :
സ്നേഹ വൃക്ഷ തണലായി
ഒരു നാഗരികത
പരിസ്ഥി സൗഹുദ ലക്ഷ്യത്തിലേക്കുള്ള പടവുകളിലാണ് വടക്കാഞ്ചേരി നഗരസഭ: അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ പ്രധാന നിരത്തുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് അലങ്കാര സസ്യങ്ങൾ വെച്ചു പിടിപ്പിച്ചിരുന്നു.
പരിസ്ഥിതിയെ പ്രണയിക്കണമെന്നാഹ്വാനം ചെയ്തു കൊണ്ട് നഗരസഭയുടെ നേതൃത്വത്തിൽ
പഴങ്ങളുടെ റാണി എന്നറിയപ്പെടുന്ന മാങ്കോ സ്റ്റീൻ മരം നഗരസഭയിലെ മുഴുവൻ വീടുകളിലും വെച്ച് പിടിപിക്കുക എന്ന ലക്ഷ്യത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വടക്കാഞ്ചേരി നഗരസഭ.
ആയതിന്റെ നഗരസഭാതല ഉദ്ഘാടനം കുമരനെല്ലൂർ 12-ാം ഡിവിഷനിൽ വെച്ച് നഗരസഭാ ചെയർമാൻ ശ്രീ.PN സുരേന്ദ്രൻ നിർവ്വഹിച്ചു.
ഡിവിഷൻ കൗൺസിലർ ശAD അജി സ്വാഗതവും KU പ്രദിപ് അദ്ധ്യക്ഷതയും വഹിച്ചു.
അടുത്ത ദിവസങ്ങളിൽ നഗരസഭയിലെ മുഴുവൻ ഡിവിഷനുകളിലുംമാങ്കോസ്റ്റിൻ തൈകൾ വിതരണം ചെയ്യും.
0 അഭിപ്രായങ്ങള്‍