വാഴക്കോട് വളവ് ക്വാറിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ. കോലോത്ത്കളത്തിൽ അലിക്കുഞ്ഞി(35)നെയാണ്‌ അന്വേഷണസംഘം അറസ്റ്റുചെയ്തത്‌


 സ്ഫോടനത്തിൽ മരിച്ച അബ്ദുൾ നൗഷാദിന്റെ ഡ്രൈവറും സഹായിയുമാണ് അലിക്കുഞ്ഞ്. അങ്കമാലി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ കേസ് അന്വേഷിക്കുന്ന ജില്ല ക്രൈംബ്രാഞ്ച് അസിസ്റ്റന്റ്‌ കമ്മീഷണർ പി. ശശികുമാർ, എസ്.ഐ. ജിജി ജോൺസൺ, എ.എസ്.ഐ.മാരായ ബാബു, കമൽദാസ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വാഴക്കോട് വളവ് സ്വദേശികളായ അബൂബക്കറിനെയും ഉമ്മറിനെയും അറസ്റ്റ് ചെയ്തിരുന്നു.


മൂന്നുപേരെയും കോടതി റിമാൻഡ് ചെയ്തു. സ്ഫോടകവസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് കേസ് എടുത്തിട്ടുള്ളത്.


ആശുപത്രിയിൽ ചികിത്സയിലുള്ള വാഴക്കോട് വളവ് ക്വാറിയുടെ ലൈസൻസി അബ്ദുൾ അസീസ്, അതിഥി തൊഴിലാളിയായ ഛോട്ടു എന്നിവരാണ് മറ്റ് പ്രതികൾ. ആശുപത്രി വിടുന്ന മുറയ്ക്ക് ഇവരെയും അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃
യോഗ, പ്രകൃതിചികിത്സക എന്നീ നിലകളിൽ 14 വർഷത്തെ പ്രവർത്തിപരിചയമുള്ള
ഡോ. അനീജ യുടെ സേവനങ്ങൾ ഇനി ഓൺലൈൻ വഴിയും .

ബി‌എൻ‌വൈ‌എസ്, യോഗയിൽ എം‌എസ്‌സി, പി‌ജി ഡിപ്ലോമ ഇൻ സൈക്കോ ന്യൂറോബിക്സ്, ഡി അക്കു കൗൺസിലിംഗ്, ഹിപ്നോതെറാപ്പി, മുദ്രതെറാപ്പി.


ഓൺലൈൻ മുഖേന നടത്തുന്ന 
 •  മുദ്ര തെറാപ്പി കോഴ്സുകൾ.
 •  യോഗ തെറാപ്പി സെഷനുകൾ.
 •  കൺസൾട്ടേഷൻ
 •  ഡയറ്റ് തെറാപ്പി
കൂടാതെ 
 •  വന്ധ്യത
 •  ഡിപ്ലോമ ഇൻ അക്യുപങ്ചർ.
 •  ജീവിതശൈലി രോഗങ്ങൾ
 •  അമിതവണ്ണം
 • സമ്മർദ്ദം നിയന്ത്രിക്കൽ
എന്നിവയ്ക്ക് പ്രത്യേക പരിചരണവും നൽകുന്നു.
 for more details and contact number 
click here👉  ഡോ: അനീജ            Dr.Aneeja    

കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയുക .


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍