യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ച കേസിൽ സുഹൃത്തായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കിള്ളിമംഗലം കൊച്ചൻതറ 27 വയസുള്ളനിതീഷാണ് അറസ്റ്റിലായത്. അകമലയിൽ മാർച്ച് 23-ന് ആത്മഹത്യചെയ്ത വിബിതയുടെ സുഹൃത്തായിരുന്നു നിതീഷ്.
അകമലയിലെ വിബിതയുടെ മുള സർവത്ത് ക്കടയിൽ സഹായിയായെത്തിയ നിതീഷ്, അകമലയിൽ വാടകവീടെടുത്ത് ഒന്നിച്ചാണ് ജീവിച്ചിരുന്നത്. ഇവർക്ക് മറ്റു സുഹൃത്തുക്കളുണ്ടെന്നാരോപിച്ച് നിരന്തരം മർദിച്ചിരുന്നതായി പോലീസ് പറഞ്ഞു. മർദനത്തിൽ സാരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ യുവതി ചികിത്സ തേടേണ്ട സാഹചര്യം നേരത്തേ ഉണ്ടായിട്ടുണ്ട്. തുടർച്ചയായ മർദനത്തിൽ മനം നൊന്താണ് ആത്മഹത്യയെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെ പ്രേരണക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. ആത്മഹത്യചെയ്ത ദിവസവും വിബിതയ്ക്ക് ക്രൂരമായ മർദനമേറ്റിരുന്നു.
വടക്കാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ പി.കെ. സാബു എസ്.ഐ. എസ്. അനീഷ്, എ.എസ്.ഐ. സേവ്യർ, സി.പി.ഒ.മാരായ സജീവ്, സിന്ധു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
Video 👉https://link.public.app/wjA3
ബിഎൻവൈഎസ്, യോഗയിൽ എംഎസ്‌സി, പിജി ഡിപ്ലോമ ഇൻ സൈക്കോ ന്യൂറോബിക്സ്, ഡി അക്കു കൗൺസിലിംഗ്, ഹിപ്നോതെറാപ്പി, മുദ്രതെറാപ്പി.
കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയുക .


0 അഭിപ്രായങ്ങള്‍