വടക്കാഞ്ചേരി :വടക്കാഞ്ചേരി അകമലയിൽ ചൊവ്വാഴ്ച്ച രാത്രിയിലെ ശക്ത്തമായ മഴയിൽ സംസ്ഥാന പാതയിലേക്ക് പൂമരം കടപുഴകി വീണതിനെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപെട്ടു.
ചൊവ്വാഴ്ച്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം അകമല ശാസ്താ ക്ഷേത്ര പരിസരത്തുള്ള പൂമരമാണ് കടപുഴകി വീണത്. രാത്രിയിലായതിനാൽ അപകടം ഒഴിവായി
നാട്ടുകാരും വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർ ഫോഴ്സും ഏറെ പണി പെട്ട് 12:30 ഓടെ ഗതാഗതം പുനസ്ഥാപിച്ചു.
വടക്കാഞ്ചേരി പോലീസ്ഥലത്തത്തി ഗതാഗതം നിയ്യന്ത്രിച്ചു.
ചൊവ്വാഴ്ച പുലർച്ചെ അത്താണിയിലും മരം വീണതിനെ തുടർന്ന് ഏറെ നേരം ഗതാഗതം സ്ഥഭിച്ചിച്ചിരുന്നു.
![]() |
| കടപുഴകി വീണ പൂമരം വീഴുന്നതിന് മുൻപുള്ള ഫയൽ ചിത്രം |


0 അഭിപ്രായങ്ങള്‍