പാലിയേക്കര ടോൾ പ്ലാസയിൽ സംഘർഷം ;സുരക്ഷാജീവനക്കാര്‍ക്ക് കുത്തേറ്റു.

 പാലിയേക്കര ടോള്‍പ്ലാസയിലുണ്ടായ സംഘർഷത്തിൽ കത്തി കുത്തേറ്റ് രണ്ട് സുരക്ഷാജീവനക്കാര്‍ക്ക് സാരമായി പരിക്കേറ്റു. ടി.ബി. അക്ഷയ്, നിധിന്‍ ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം. രണ്ട് പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്.


പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രി കാറിലെത്തിയ മറ്റൊരുസംഘം, ജീവനക്കാരുമായി തര്‍ക്കിച്ചിരുന്നതായി പോലീസ് പറയുന്നു. ഇതിന്റെ തുടര്‍ച്ചായായി നടന്ന അക്രമമാണോ ഇതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃
നിങ്ങളുടെ വീട്ടിലെയോ സ്ഥാപനത്തിലേയോ ഇലട്രിക്കൽ , പ്ലംബിങ്ങ് മെയിന്റനൻസ് വർക്കുകൾ ഉത്തരവാദിത്വത്തോട് കൂടി കുറഞ്ഞ ചിലവിൽ ചെയ്തു നൽക്കുന്നു.
വിളിക്കുക.
8075578509
പവർ ഓൺ ഇലക്ട്രിക്കൽസ്, വാഴാനി റോഡ്‌ ഓട്ടുപാറ വടക്കാഞ്ചേരി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍