ചങ്ങാലികോടൻ നേന്ത്ര പഴം 😘.
പ്രത്യേകതകൾ:-
ഉരുണ്ട് ഏണുകളില്ലാത്ത നീണ്ട കായകളായിരിക്കും. മധുരമുള്ള പഴങ്ങൾ പുഴുങ്ങിയാൽ മൃദുവാകും. മൂത്തു പഴുത്ത കായകൾ നല്ല സ്വർണനിറത്തിൽ ചുവപ്പുംതവിട്ടും കലർന്നതായിരിക്കും. ഒരു കുലയിൽ ഏഴ് പടലകൾ വരെയുണ്ടാകും. നല്ലതൂക്കം വെക്കുന്നയിനമാണിത്. ഒരു കായ തന്നെ 400-500 ഗ്രാം ഉണ്ടായിരിക്കും.
കന്നു തിരഞ്ഞെടുക്കൽ:-
നടാനുള്ള കന്നു തിരഞ്ഞെടുക്കലിൽ തുടങ്ങുന്നു കാഴ്ചക്കുലയ്ക്കുള്ള ഒരുക്കം. കഴിഞ്ഞതവണ നല്ല വാഴക്കുലകൾ ഉത്പാദിപ്പിച്ച വാഴയുടെ സൂചിക്കന്നുകളാണ് തിരഞ്ഞെടുക്കേണ്ടത്. ഓണം വരുന്നതിന്റെ സമയവും കൂടി ഇതുമായി ബന്ധപ്പെട്ടിരിക്കും ഓണം വൈകിയാണെങ്കിൽ ചെറിയ കന്നുകളും ഓണം നേരത്തെയാണെങ്കിൽ ഇടത്തരം വലുപ്പമുള്ള കന്നുകളും ഉപയോഗിക്കണം.
സ്ഥലം തിരഞ്ഞെടുക്കൽ:-
നല്ല സൂര്യപ്രകാശം ലഭിക്കുന്ന ചെങ്കൽ നിറഞ്ഞ ചുവന്ന മണ്ണുള്ള പ്രദേശമാണ് കാഴ്ചക്കുലയുടെ കൃഷിക്കുത്തമം. മഴക്കാലത്ത് നല്ല നിർവാർച്ചാസൗകര്യവും വേനൽക്കാലത്ത് നന സൗകര്യവും വേണം. വയലിലും നടാമെങ്കിലും മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കാതെ നോക്കണം. പത്തര മാസമാണ് ഇതിന്റെ വിളദൈർഘ്യം. തുലാമാസത്തിലാണ് കൃഷി തുടങ്ങുക. അരമീറ്റർ നീളവും വീതിയുമുള്ള കുഴിയിൽ പിള്ളക്കുഴിയെടുത്ത് അതിൽ കന്ന് നട്ടതിനുശേഷം അരക്കിലോ കുമ്മായം, കാലിവളം, പച്ചിലവളം, കമ്പോസ്റ്റ് എന്നിവയിട്ടുമുടണം. വാഴ മുള പൊട്ടിയാൽ ഒന്നരക്കിലോഗ്രാം കടലപ്പിണ്ണാക്കും അരക്കിലോവീതം വേപ്പിൻ പിണ്ണാക്കും നൽകി അല്പം പച്ചിലവളം കൂടിയിട്ട് കുഴി മൂടും രണ്ടുമാസം ഇടവിട്ട് 20 കിലോ കമ്പോസ്റ്റോ ഉണക്ക ചാണകമോ നൽകി 200 ഗ്രാം ഫോസ്ഫേറ്റും നൽകണം. വേനൽക്കാലത്ത് മൂന്നുദിവസത്തിലൊരിക്കൽ നനയ്ക്കണം.
നനയ്ക്കൽ:-
ചിങ്ങത്തിലെ ആദ്യദിവസങ്ങളിലാണ് ഓണം വരുന്നതെങ്കിൽ വൃശ്ചികമാസത്തിൽത്തന്നെ നന തുടങ്ങണം. ഓണം അവസാനത്തിലാണെങ്കിൽ ധനുമാസത്തോടെ നനയ്ക്കൽ തുടങ്ങാം. വാഴവെക്കാൻ താമസം നേരിട്ടെങ്കിൽ നനയ്ക്കൽ നേരത്തേ തുടങ്ങണം. വാഴയ്ക്കുകിട്ടുന്ന ശരിയായ നനയാണ് വാഴയെ യഥാസമയം കുലയ്ക്കാൻ പര്യാപ്തമാക്കുന്നത്. നനയ്ക്കുമ്പോൾ തിരി കൂട്ടി തടമെടുതത് തന്നെ നനക്കണം.
മഗ്നീഷ്യം, ബോറോൺ, കാത്സ്യം തുടങ്ങിയ മൂലകങ്ങളുടെ അളവ് കുറയാതിരിക്കാൻ മൈക്രോ ന്യൂട്രീഷ്യന്റ് ചേർത്തുകൊടുക്കാം. വെണ്ണീരും ചാണകപ്പൊടിയും നനയ്ക്കുന്നതിന് മ്മ്പ് കൊടുക്കണം. കുല വരുന്നതിന് ഊന്ന് കാൽ കൊടുക്കണം. കുല വന്നാൽ കുല ഊന്നിൽ പിടിച്ച് കെട്ടണം . കുലച് പടല എല്ലാം വിരിഞ്ഞു കഴിഞ്ഞാൽ ഉണങ്ങിയ വാഴ ചപ്പ് ഉപയോഗിച്ച് പൊതിഞ്ഞുകെട്ടണം.
കായകൾക്ക് ഒരു പോറലുമില്ലാത്ത കാഴ്ചക്കുലകൾക്കാണ് വിപണിയിൽ നല്ല വിലകിട്ടുക. കുല വന്ന് 25 ദിവസമാകുമ്പോൾ വാഴയിലകൾ തന്നെ ഉപയോഗിച്ച് കുല പൊതിഞ്ഞ് കെട്ടണം. ചില കർഷകൾ 30 ദിവസം കഴിഞ്ഞാൽ വീണ്ടും പൊതിഅഴിച്ച് മാറ്റി പ്പൊതിയും.
കുലയുടെ പടലകൾക്കിടയിലും കായകൾക്കിടയിലും ഉണങ്ങിയ വാഴയിലകൾ തിരുകി ഒരു പ്രത്യേക രീതിയിലാണ് കുല പൊതിയുക. കുലച്ച് 100-110 ദിവസങ്ങൾക്കകം കുല വെട്ടാം. അപ്പൊൾ താഴെ കാണുന്ന രീതിയിലുള്ള സ്വർണ നിറമുള്ള ചങ്ങാലി കോടൻ റെഡിയായിട്ടുണ്ടാകും....

0 അഭിപ്രായങ്ങള്‍