വാക്സിൻ വിതരണം രാഷ്ട്രീയ വാക്‌സിൻ വിതരണം രാഷ്ട്രീയവൽക്കരിച്ചെന്നാരോപിച്ച് പിണറായി സർക്കാരിന് എതിരെ ബിജെപി നടത്തിയ പ്രതിഷേധം വടക്കാഞ്ചേരിയിലെ ജില്ലാ ആശുപത്രിക്കു മുന്നിൽ ജില്ല ജനറൽ സെക്രട്ടറി കെ.ആർ ഹരി ഉൽഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.ആർ വിനയ കുമാർ അധ്യക്ഷത വഹിച്ചു. മുനിസിപ്പാലിറ്റി സെക്രട്ടറി ഗിരീഷ് മേലെമ്പാട് സ്വാഗതവും വൈസ് പ്രസിഡന്റ് ബിനോയ് വെള്ളത്തിരി നന്ദിയും രേഖപ്പെടുത്തിയ പ്രതിഷേധ പരിപാടിയിൽ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എസ്. രാജു മുതിർന്ന കാര്യകർത്താവ് ആയ മണി വടക്കാഞ്ചേരി നഗരസഭാ കൗണ്സിലർ കവിത കൃഷ്ണനുണ്ണി, മഹിളമോർച്ച ജനറൽ സെക്രട്ടറി നിത്യസാഗർ നിയോജകമണ്ഡലം സെക്രട്ടറി ഭാഗ്യലക്ഷ്മി, ന്യൂനപക്ഷ മോർച്ച ഭാരവാഹി സെബാസ്റ്റിൻ SC മോർച്ച ഭാരവാഹി ശിവദാസൻ എന്നിവർ പങ്കെടുത്തു.
🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃
ഇവിടെ പരസ്യം ചെയ്യാൻ വിളിക്കുക 8075578509
0 അഭിപ്രായങ്ങള്‍