എരുമപ്പെട്ടിയിൽ സ്വകാര്യ വാക്‌സിൻ ക്യാമ്പ് നടന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.എച്ച്.സി. സൂപ്രണ്ട് പോലീസിനും ഡി.എം.ഒ. യ്ക്കും പരാതി നൽകി. കോവിഷീൽഡ് വാക്‌സിൻ പണം അടച്ചാൽ ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി വാട്‌സാപ്പ് ഗ്രൂപ്പിൽ സന്ദേശം പ്രചരിച്ചിരുന്നു. ബന്ധപ്പെടേണ്ട ഫോൺ നമ്പറും സന്ദേശത്തിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എരുമപ്പെട്ടിയിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ ക്യാമ്പ് നടന്നെന്നാണ് പരാതി.
മുപ്പതോളം പേർ വ്യാഴാഴ്ച വാക്‌സിൻ സ്വീകരിച്ചെന്നും ഒരു ഡോസിന് ആയിരം രൂപയാണ് ഈടാക്കിയതെന്നും അറിയുന്നു. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയതെന്നാണ് ആരോപണം. സി.എച്ച്.സി. അധികൃതർ ബന്ധപ്പെട്ടപ്പോൾ ആശുപത്രി മാനേജരും സാമൂഹിക മാധ്യമത്തിൽ സന്ദേശം അയച്ച വ്യക്തിയും ഇക്കാര്യമെല്ലാം നിഷേധിച്ചു.
സി.എച്ച്.സി. സൂപ്രണ്ടും ഹെൽത്ത് ഇൻസ്‌പെക്ടറും വാക്‌സിൻ ക്യാമ്പ് നടന്ന സ്ഥലത്ത് വെള്ളിയാഴ്ച പരിശോധന നടത്തി. എന്നാൽ ക്യാമ്പ് നടന്നിട്ടുണ്ടോ, ആരെല്ലാം വാക്‌സിൻ സ്വീകരിച്ചു, ഏത് ആശുപത്രിയുടെ ആംബുലൻസാണ് വന്നത് എന്നീ കാര്യങ്ങളിൽ തെളിവ് ലഭിച്ചില്ല. തുടർന്നാണ് എരുമപ്പെട്ടി പോലീസിനും ഡി.എം.ഒ. യ്ക്കും സൂപ്രണ്ട് ഇ. സുഷമ പരാതി നൽകിയത്.
🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃
യോഗ, പ്രകൃതിചികിത്സക എന്നീ നിലകളിൽ 14 വർഷത്തെ പ്രവർത്തിപരിചയമുള്ള
ഡോ. അനീജ യുടെ സേവനങ്ങൾ ഇനി ഓൺലൈൻ വഴിയും .
ബിഎൻവൈഎസ്, യോഗയിൽ എംഎസ്‌സി, പിജി ഡിപ്ലോമ ഇൻ സൈക്കോ ന്യൂറോബിക്സ്, ഡി അക്കു കൗൺസിലിംഗ്, ഹിപ്നോതെറാപ്പി, മുദ്രതെറാപ്പി.
ഓൺലൈൻ മുഖേന നടത്തുന്ന
• മുദ്ര തെറാപ്പി കോഴ്സുകൾ.
• യോഗ തെറാപ്പി സെഷനുകൾ.
• കൺസൾട്ടേഷൻ
• ഡയറ്റ് തെറാപ്പി
കൂടാതെ
• വന്ധ്യത
• ഡിപ്ലോമ ഇൻ അക്യുപങ്ചർ.
• ജീവിതശൈലി രോഗങ്ങൾ
• അമിതവണ്ണം
• സമ്മർദ്ദം നിയന്ത്രിക്കൽ
എന്നിവയ്ക്ക് പ്രത്യേക പരിചരണവും നൽകുന്നു.
for more details and contact number
കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയുക .


0 അഭിപ്രായങ്ങള്‍