വടക്കാഞ്ചേരി കുമ്പളങ്ങാടിനടുത്ത് നെല്ലി കുന്ന് കോളനിയിൽ 16 വയസുകാരിയായ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വടക്കാഞ്ചേരി കുമ്പളങ്ങാടിനടുത്ത് നെല്ലി കുന്ന് കോളനിയിൽ 16 വയസുകാരിയായ പെൺകുട്ടി തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി വടക്കാഞ്ചേരി. വടക്കാഞ്ചേരി കുമ്പളങ്ങാടിനടുത്ത് നെല്ലി കുന്ന് കോളനിയിൽ 16 വയസുകാരിയായ പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 20 21 ൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കാഴ്ച വെച്ച മണലൂർ വീട്ടിൽ സരസ്വതി രാജൻ ദമ്പതികളുടെ മകൾ 16 വയസുള്ള രാജിമോൾ ആണ് ബുധനാഴ്ച വൈക്കുംനേരത്തോടെ സ്വവസതിയിൽ തൂങ്ങി മരിച്ചത്. വീട്ടിൽ ആ സമയത്ത് ആരും ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്തെന്ന് വ്യക്ത്തമല്ല. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. അമ്മയും മരണപെട്ട പെൺകുട്ടിയും മാത്രമാണ് ഈ വീട്ടിൽ വസിച്ചിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍