വടക്കാേഞ്ചേരി നഗരസഭയിൽ എവിെയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തിക്കുന്നതും, അലക്ഷ്യമായി വലിച്ചെറിയുന്നതും നിരോധിച്ചു.

വടക്കാഞ്ചേരി നഗരസഭ അടിയന്തിര കൗണ്‍സില്‍ യോഗം 24.07.2021 ന് 11 മണിക്ക് നഗരസഭാ കാര്യാലയത്തിൽ നഗരസഭാ ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍റെ അദ്ധ്യക്ഷതയില്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്നു. വടക്കാഞ്ചേരി നഗരസഭയുടെ ചരിത്രത്തില്‍ ഏറെ പ്രധാനമായ തീരുമാനങ്ങളാണ് ഇന്ന് നഗരസഭാ യോഗത്തില്‍ എടുത്തത്. വടക്കാഞ്ചേരിയിലൂടെ 9.16 കിലോമീറ്റര്‍ ദൂരം ഒഴുകുന്ന വടക്കാഞ്ചേരി പുഴയെ സംബന്ധിച്ചും അനുബന്ധ തോടുകളെ സംബന്ധിച്ചും അവയിലുണ്ടായേക്കാവുന്ന മലിനീകരണത്തിന് തടയിടുന്നതിന് ഗ്രീന്‍ ട്രൈബ്യൂണല്‍ നിയമങ്ങള്‍ ബാധകമാകുന്നതിനും നഗരസഭയിലെ പൊതുവായ മാലിന്യനിര്‍മ്മാര്‍ജ്ജന പരിപാടികള്‍ ശക്തമാക്കുന്നതിനും ഇന്നത്തെ നഗരസഭാ യോഗം തീരുമാനിച്ചു. യോഗത്തിൽ കൗണ്‍സിലേഴ്സിനും ജീവനക്കാര്‍ക്കും ഗ്രീന്‍ ട്രൈബ്യൂണല്‍ നിയമങ്ങളും നഗരസഭയുടെ ഉത്തരവാദിത്വങ്ങളും എന്ന വിഷയത്തെ സംബന്ധിച്ച് കുന്നംകുളം നഗരസഭാ സെക്രട്ടറി ടി.കെ.സുജിത് ക്ലാസ്സെടുത്തു. ക്ലാസ്സിനുശേഷം ഹരിത ട്രൈബ്യൂണൽ നിയമങ്ങളെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തുകയുണ്ടായി. വിധി പ്രകാരമുള്ള പൊതു നിയമങ്ങള്‍ പ്രാഥമികമായി നടപ്പാക്കുന്നതിന് തീരുമാനമെടുത്തു. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലിനെ സംബന്ധിച്ച് നഗരസഭാ പരിധിയിലെ റോഡുകളുടെയും പാലങ്ങളുടെയും കെട്ടിടങ്ങളുടെയും, നിർമ്മാണം മാത്രമല്ല, കൃഷി, അനുബന്ധ വികസനം മാത്രമല്ല, സേവന മേഖലകളിലെ വികസനം മാത്രമല്ല ഏറെ പ്രധാനം. മറിച്ച് വടക്കാഞ്ചേരി നഗരസഭയിലെ ഭാവി തലമുറയ്ക്ക് മാലിന്യം കലരാത്ത മണ്ണും ശുദ്ധമായ ജലവും വിഷം തീണ്ടാത്ത വായുവും നല്‍കുന്നതിന് ഏതെല്ലാം രീതിയിൽ സാധ്യമായ പരിസ്ഥിതി സംരക്ഷണ, മാലിന്യ നിർമ്മാർജ്ജന പരിപാടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു. ആയതിനാല്‍ 24.07.2021 മുതല്‍ നഗരസഭാ പരിധിയിലെ ഏതൊരു സ്ഥലത്തും പ്ലാസറ്റിക് അനുബന്ധ മാലിന്യങ്ങള്‍ കത്തിക്കാന്‍ പാടില്ല എന്ന് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. യാതൊരു മാലിന്യവും നഗരസഭാ പരിധിയില്‍ എവിടെയും വലിച്ചെറിയാന്‍ പാടില്ല എന്ന് ഇന്ന് മുതല്‍ ഉത്തരവ് ഇടുന്നു. അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനയെ നിര്‍ബന്ധമായും യൂസര്‍ ഫീ നല്‍കി ഏല്‍പ്പിക്കണം എന്ന് നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു . വീട്ടിലെ ജൈവ മാലിന്യങ്ങൾ നഗരസഭയിൽ നിന്നും 300 രൂപയ്ക്ക് ലഭ്യമാക്കുന്ന ബയോ ബിന്നുകളിൽ സംസ്‌ക്കരിക്കാൻ എല്ലാവരെയും തയ്യാറാക്കുന്നതിന് തീരുമാനിച്ചു. ഇതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരെ നിലവില്‍ സാധ്യമായ നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതിന് തീരുമാനിച്ചു. സര്‍വ്വശുദ്ധി പരിപാടിക്ക് കീഴില്‍ നിര്‍മ്മലമായ വടക്കാഞ്ചേരി നഗരസഭ എന്നതാണ് ഈ കൗണ്‍സിലിന്‍റെ ലക്ഷ്യമെന്ന് നഗരസഭാ ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍ പറഞ്ഞു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഷീല മോഹനന്‍.ഒ.ആര്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ആര്‍.അനൂപ് കിഷോര്‍, ജമീലാബി.എ.എം, പി.ആര്‍.അരവിന്ദാക്ഷന്‍, സ്വപ്ന ശശി, മുഹമ്മദ് ബഷീര്‍, നഗരസഭാ സെക്രട്ടറി കെ കെ മനോജ് എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍