എരുമപ്പെട്ടിയില്‍ വഴിയരുകില്‍ വെച്ച് കൊവിഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന്റെ പരാതിയില്‍ പോലീസില്‍ അന്വേഷണം ആരംഭിച്ചു. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നതായി പറയുന്നത്. എരുമപ്പെട്ടി കടങ്ങോട് റോഡ് സെന്ററിലുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലുള്ള വര്‍ക്ക് ഷോപ്പില്‍ വെച്ച് അനധികൃത വാക്‌സിനേഷന്‍ ക്യാമ്പ് നടത്തിയതായാണ് പരാതി. ആരോഗ്യ വകുപ്പ് അറിയാതെ നിയമ വിരുദ്ധമായി നടത്തിയ ക്യാമ്പില്‍ മുപ്പതോളം പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി പറയുന്നു. ഒരു ഡോസിന് അന്യായമായി ആയിരം രൂപ ഈടാക്കിയതായും ആരോപണമുണ്ട്. വാക്‌സിനേഷനെ കുറിച്ച് എരുമപ്പെട്ടി വ്യാപാരി വ്യവസായി ഗ്രൂപ്പില്‍ സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തൃശൂര്‍ ഡി.എം.ഒയ്ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്ന് എരുമപ്പെട്ടി സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. ഈ.സുഷമയുടേയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സുധി എന്നിവരുടേയും നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് സൂപ്രണ്ട് പൊലീസില്‍ പരാതി നല്‍കിയത്. അതേ സമയം കൊവിഡിന്റെ മറവില്‍ ജനങ്ങളെ കൊള്ളയടിച്ച സ്വകാര്യ ആശുപത്രിക്കും ഇതിന് സൗകര്യം ഒരുക്കിയ സ്വകാര്യ വ്യക്തിക്കുമെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പിയും യുവമോര്‍ച്ചയും രംഗത്തെത്തിയിട്ടുണ്ട്.പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ. രാജേഷ്‌കുമാര്‍ ഡി.എം.ഒ ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കും എരുമപ്പെട്ടി പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.
🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃
യോഗ, പ്രകൃതിചികിത്സക എന്നീ നിലകളിൽ 14 വർഷത്തെ പ്രവർത്തിപരിചയമുള്ള
ഡോ. അനീജ യുടെ സേവനങ്ങൾ ഇനി ഓൺലൈൻ വഴിയും .
ബിഎൻവൈഎസ്, യോഗയിൽ എംഎസ്‌സി, പിജി ഡിപ്ലോമ ഇൻ സൈക്കോ ന്യൂറോബിക്സ്, ഡി അക്കു കൗൺസിലിംഗ്, ഹിപ്നോതെറാപ്പി, മുദ്രതെറാപ്പി.
ഓൺലൈൻ മുഖേന നടത്തുന്ന
• മുദ്ര തെറാപ്പി കോഴ്സുകൾ.
• യോഗ തെറാപ്പി സെഷനുകൾ.
• കൺസൾട്ടേഷൻ
• ഡയറ്റ് തെറാപ്പി
കൂടാതെ
• വന്ധ്യത
• ഡിപ്ലോമ ഇൻ അക്യുപങ്ചർ.
• ജീവിതശൈലി രോഗങ്ങൾ
• അമിതവണ്ണം
• സമ്മർദ്ദം നിയന്ത്രിക്കൽ
എന്നിവയ്ക്ക് പ്രത്യേക പരിചരണവും നൽകുന്നു.
for more details and contact number
കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയുക .


0 അഭിപ്രായങ്ങള്‍