കുട്ടനെല്ലൂർ ESI ക്വോർട്ടേഴ്സിനുള്ളിൽ 3000 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ് കണ്ട് എക്സൈസ് ഞെട്ടിത്തരിച്ചു.
തൃശ്ശൂർ എക്സൈസ് റേഞ്ചിലെ കുട്ടനെല്ലൂരിൽ സ്ഥിതി ചെയ്യുന്ന ESI ക്വോർട്ടേഴ്സിനകത്ത് 3000 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ് കണ്ട് എക്സൈസ് ഉദ്ദ്യോഗസ്ഥർ ഞെട്ടിത്തരിച്ചു. ക്വാർട്ടേഴ്സിലെ വിവിധ ബ്ലോക്കുകളിലായി ഇപ്പോൾ വിവിധ ജോലി നോക്കുന്ന 45 ഓളം കുടുംബങ്ങളാണ് താമസിച്ച് വരുന്നത്.
വിവിധ ബ്ലോക്കുകളിലായി 95 ഓളം കുടുംബങ്ങൾക്ക് താമസിക്കാവുന്ന നിലയിലുള്ള ക്വോർടേഴ്സുകളാണ് അവിടെ ഉള്ളത്. മെയിൽ റോഡിന്മുൻവശം വലിയ ഗേറ്റും സെക്യൂരിറ്റിയും മറ്റും ഉണ്ടെങ്കിലും പിൻവശം രണ്ട് ഭാഗങ്ങൾ മതിലിന് പിന്നിൽകാട് പിടിച്ച് കിടക്കുന്ന വിധത്തിലാണ്. ടി സ്ഥലത്തിനോട് ചേർന്നു ള്ള ബ്ലോക്കിലെ രണ്ട് നിലകളിലുള്ള നാല് ക്വോർട്ടേഴ്സുകൾ ചോർന്നൊലിക്കുന്ന നിലയിൽ ആയതിനാൽ ആൾ താമസമില്ല. ഇതിന്റെ പരിസരത്തുള്ള മറ്റ് ക്വോർട്ടേഴ്സുകളും ഒഴിഞ്ഞ് കിടക്കുകയാണ്.
ഇതിൽ B 88 നമ്പർ കോർടേഴ്സിൽ നിന്നുമാണ് വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടി സ്ഥലത്ത് എത്തിയപ്പോൾ ഒല്ലൂർ പോലിസും സ്ഥലത്ത് എത്തി.
വാഷിന്റെ രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കെയർ ടേക്കർ അന്നക്കുട്ടിയെ വിളിച്ച് വരുത്തിഅവരോട് ക്വോർട്ടേഴ്സ് തുറക്കാൻ ആവശ്യപ്പെട്ടതിൽ അവർ കൊണ്ട് വന്ന താക്കോൽ ഉപയോഗിച്ച് തുറക്കാൻ സാധിക്കാത്തതിനാൽ പഴയതാഴ് അറുത്ത് മാറ്റി അതിൽ പുതിയ താഴിട്ട് പൂട്ടിയിരിക്കുന്നതായി കണ്ടു. ടി താഴ് കെയർ ടേക്കറുടേയും മറ്റുള്ളവരുടേയും സാനിധ്യത്തിൽ താഴ് പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോൾ 500 ലിറ്ററിന്റെ 4 പ്ലാസ്റ്റിക് ടാങ്കും 200 ലിറ്ററിന്റെ 5 പ്ലാസ്റ്റിക് ബാരലും നിറയെ വാഷ് കണ്ടു. ടി ക്വോർട്ടേഴ്സുകളുടെ പിൻവശം കാട് പിടിച്ച സ്ഥലത്തു കൂടി മതിൽ ചാടിക്കടന്ന് ഉള്ളിലേക്ക് വരുന്ന വഴിയും കണ്ടു. പുറത്ത് നിന്ന് മതിൽ ചാടിക്കുന്നു വരുന്ന സാമൂഹിക വിരുദ്ധരാണ് പ്രതികൾ എന്ന് മനസിലായി. ലോക് ഡൗൺ കാലമായതിനാൽ മദ്യഷാപ്പുകൾ അടഞ്ഞ് കിടക്കുന്നതിനാൽ ചാരായത്തിന് ആവശ്യക്കാർ ഏറെയാണ് . ഒരു ലിറ്റർ ചാരായത്തിന് 2000 രൂപമുതൽ 3000 രൂപ വരെ വിലക്കാണ് വിൽക്കുന്നത്. കേസ് കണ്ടെടുത്തത് തൃശ്ശൂർ റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ ശ്രീ. K.K സുധീറിനൊപ്പം പ്രിവന്റീവ് ഓഫിസർമാരായ സജീവ് സുനിൽകുമാർ സിവിൽ എക്സൈസ് ഓഫിസർമാരായ വിനോജ്, ശീർഷേന്ദുലാൽ എന്നിവർ ഉണ്ടായി രുന്നു...⚫️
🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃




0 അഭിപ്രായങ്ങള്‍