വനം കൊള്ള മരം മുറിച്ച പല പ്രദേശങ്ങളിലും തെളിവുകൾ നശിപ്പിക്കാൻ മരക്കുറ്റികൾ തീവെച്ചു.
മച്ചാട് റേഞ്ച് വനം കൊള്ള മരം മുറിച്ച പല പ്രദേശങ്ങളിലും തെളിവുകൾ നശിപ്പിക്കാൻ മരക്കുറ്റികൾ തീവെച്ച് നശിപ്പിക്കാൻ ശ്രമം.ആറ്റൂർ, പങ്ങാരപ്പിള്ളി ബീറ്റുകളിലാണ് മരക്കുറ്റികൾ തീവെച്ച് നശിപ്പിക്കാൻ ശ്രമം നടന്നിട്ടുള്ളത്. വനംകൊള്ളയുമായി ബന്ധപ്പെട്ട് കൃഷിഭൂമി ഉടമകളെ മാത്രം പ്രതിയാക്കി രക്ഷപ്പെടാനാണ് വകുപ്പ് ശ്രമം. നിയമവിരുദ്ധമായി സർക്കാർ മരം മുറിച്ചു എന്ന് കാണിച്ചാണ് പല ഉടമകളുടെയും പേരിൽ വനംവകുപ്പ് കേസെടുക്കുന്നത്. എന്നാൽ കേസെടുക്കാൻ എത്തുന്ന ഉദ്യോഗസ്ഥർക്ക് തങ്ങൾക്ക് ലഭിച്ച അനുമതി പാസുകൾ കാണിച്ചു കൊടുക്കുകയാണ് സ്ഥലമുടമകൾ.
ഉടമകൾക്ക് ലഭിച്ച പാസുകൾ പ്രകാരം വനംവകുപ്പ് തന്നെ കേസിൽ ഒന്നാം പ്രതി ആകും. 1961ലെ കേരള വനംവകുപ്പ് നിയമത്തിലെ സെക്ഷൻ 84 പ്രകാരം കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയും കൂട്ടുനിൽക്കുന്ന ചെയ്തവരും കേസിൽ പ്രതികളാകും. റവന്യൂ പട്ടയഭൂമികളിൽ നിന്നും മരം മുറിക്കാനുള്ള അനുവാദത്തിൻ്റെ മറവിൽ, വനം മാഫിയ ഫോറസ്റ്റ് പട്ടയ ഭൂമിയിൽ നിന്നും മരം മുറിച്ച് കടത്തുകയായിരുന്നു. മരവുമായി പോകുന്ന ലോറികൾ പോലീസ് പരിശോധനയിൽ തടഞ്ഞാൽ റവന്യു രേഖ കാണിച്ച് വാഹനങ്ങൾ കൊണ്ടുപോകും. റവന്യൂ രേഖയും ഫോറസ്റ്റ് രേഖയും തമ്മിലുള്ള വ്യത്യാസം പോലീസിന് പെട്ടെന്ന് തിരിച്ചറിയാൻ ആവാത്തതിനാൽ മരം കടത്ത് വനംകൊള്ളക്കാർക്ക് എളുപ്പമായി.
ലോക്ക് ഡൌൺ കാലത്ത് നിങ്ങളുടെ മൊബൈൽ ഫോൺ തകരാറിലായി ശരിയാക്കാനാകാതെ ബുദ്ദിമുട്ട് നേരിടുകയാണോ? വിഷമിക്കണ്ട
ഓട്ടുപാറ കുന്നംകുളം റോഡിൽ പ്രവർത്തിക്കുന്ന "ഓസ്‌കാർ ഫോൺസ് ഏതു സമയത്തും സഹായത്തിനുണ്ട്.
വര്ഷങ്ങളുടെ വിശ്വസ്ത സേവന പാരമ്പര്യമുള്ള ഓസ്‌കാർ ഫോൺസ് ഒരു ഫോൺ കോൾ കൊണ്ട് നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു.
📲
9809999099, 9745938838 .നമ്പറുകളിൽ വിളിക്കുകയൊ
വാട്സ്ആപ് മെസേജ് അയക്കുകയോ മാത്രം ചെയ്യൂ ഞങ്ങളുടെ ഡെലിവറി ബോയ്സ് നിങ്ങളുടെ വീട്ടിലെത്തി തകരാറിലായ മൊബൈൽ സ്വീകരിക്കുന്നു.
നിശ്ചിത സമയത്തിനകം തകരാറുകൾ പരിഹരിച്ചു വീട്ടിലെത്തിക്കുന്നു.







0 അഭിപ്രായങ്ങള്‍