ഹോമിയോപ്പതി ഡിസ്പെന്‍സറികളില്‍ പോസ്റ്റ് കോവിഡ് പ്രവര്‍ത്തങ്ങളുമായി വടക്കാഞ്ചേരി നഗരസഭ


 ഹോമിയോപ്പതി ഡിസ്പെന്‍സറികളില്‍ പോസ്റ്റ് കോവിഡ് പ്രവര്‍ത്തങ്ങളുമായി വടക്കാഞ്ചേരി നഗരസഭ


ഹോമിയോപ്പതി ഡിസ്പെന്‍സറികളില്‍ പോസ്റ്റ് കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പിലാക്കുകയാണ് വടക്കാഞ്ചേരി നഗരസഭ. കോവിഡ് വന്നുപോയവര്‍ക്കും മാസസികമായും ശരീരികമായും നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ട് എന്ന തിരിച്ചറിവിലാണ് ഹോമിയോ മരുന്നുകള്‍ നല്‍കാന്‍ തീരുമാനമായത്. ഇതിനായി പ്രത്യേക ഹോമിയോ ഡിസ്പെന്‍സറികള്‍ തുടങ്ങുകയും ചികിത്സ നല്‍കുകയും ചെയ്യുന്നുണ്ട്.


കോവിഡ് 19 അസുഖത്തെ അതിജീവിച്ചവര്‍ക്കും കോവിഡിനെ തുടര്‍ന്നുള്ള അസുഖങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതിനുള്ള മാര്‍ഗമെന്ന നിലയ്ക്കാണ് വിവിധ സ്ഥലങ്ങളില്‍ ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിച്ചിരിക്കുന്നത്. കോവിഡിനെ അതിജീവിച്ചവരില്‍ ഏകദേശം 10 മുതല്‍ 15 ശതമാനം രോഗികള്‍ക്ക് വിവിധ രോഗലക്ഷണങ്ങള്‍ ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്നുണ്ട്.

ചുമ, ശ്വാസംമുട്ട്, മറ്റ് ശ്വാസകോശ രോഗങ്ങള്‍, രക്താതിസമ്മര്‍ദം, പ്രമേഹം, മറ്റ് ഹൃദയസംബന്ധമായ രോഗങ്ങള്‍, ഉറക്കക്കുറവ്, മാനസിക അസ്വസ്ഥതകള്‍, തലവേദന, ശരീരവേദന, സന്ധിരോഗങ്ങള്‍,

വിശപ്പില്ലായ്മ, രുചി മണം എന്നിവ നഷ്ടപ്പെടല്‍, ദഹന സംബന്ധിയായ രോഗങ്ങള്‍

ക്ഷീണം, ജോലിയിലുള്ള താല്‍പര്യക്കുറവ് എന്നിവയാണ് രോഗികളില്‍ സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍. 


പ്രാരംഭഘട്ടത്തില്‍ തന്നെ ഹോമിയോപ്പതി ചികിത്സ സ്വീകരിക്കുന്നതിലൂടെ രോഗകാഠിന്യം കുറയ്ക്കുന്നതിനും ചുരുങ്ങിയ സമയം കൊണ്ട് രോഗമുക്തി നേടുന്നതിനും സാധിക്കും. 

വടക്കാഞ്ചേരി, മുണ്ടത്തിക്കോട്, കുമരനെല്ലൂര്‍ എന്നീ ഡിസ്പെന്‍സറികളിലാണ് ഇപ്പോള്‍ ചികിത്സ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെലി കണ്‍സള്‍ട്ടേഷന്‍ സൗകര്യവും നല്‍കി വരുന്നു.


വടക്കാഞ്ചേരി മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍ ക്ലിനിക്കുകള്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ ഷീല മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അനൂപ് കിഷോര്‍,  അരവിന്ദാക്ഷന്‍ പി ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   ⚫️

🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃

Dr: സ്മിത രഘുനന്ദൻ ജൂൺ 17 മുതൽ  വടക്കാഞ്ചേരി ചാലിപ്പാടം റോഡിൽ സ്ഥിതിചെയ്യുന്ന സ്വവസതിയിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ  05:00pm മുതൽ 07:00pm വരെ രോഗികളെ പരിശോധിക്കുന്നു.

 ബുക്കിങ്ങിന് വേണ്ടി വിളിക്കുക  :

☎️ 8075817543,  9995142162


(09:00 to 06:pm) ഈ സമയങ്ങളിൽ മാത്രം വിളിക്കുക.

ഡോക്ടറെ കുറിച്ചും, ഡോക്ടറുടെ സേവനങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നതിനായ് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ⤵️


പോസ്റ്റ്‌ കോവിഡ് രോഗികൾക്കുള്ള പ്രത്യേക വഹികിത്സാ സൗകര്യങ്ങൾ ഉണ്ടായിരിക്കും.

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

നിങ്ങൾക്കും വാർത്തകളായക്കാം..


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍