വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് അപകട പരമ്പര തുടരുന്നു. വെള്ളിയാഴ്ച രാവിലെ മോട്ടോർസൈക്കിൾ ടെമ്പോ ട്രാവലർ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്.


 വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് അപകട പരമ്പര തുടരുന്നു.

 വെള്ളിയാഴ്ച രാവിലെ 7 മണിയോടുകൂടി വടക്കാഞ്ചേരി ഭാഗത്തേക്ക് മോട്ടോർസൈക്കിളിൽ വരികയായിരുന്ന 38 വയസ്സുള്ള മംഗലം സ്വദേശിയായ റസാഖിനെ ടെമ്പോ ട്രാവലർ ഇടിച്ചു ഗുരുതരമായി പരിക്കേറ്റു.


 റോഡിന്റെ അതി മിനുസം നിമിത്തം ആക്സിഡന്റ് ന് ശേഷം ടെമ്പോ ട്രാവലർ തൊട്ടടുത്ത വീടിന്റെ മതിലിലിടിച്ച് മതിൽ തകർന്നു അതിനുശേഷമാണ് നിന്നത്.

 ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ വടക്കാഞ്ചേരി ഗോഡൗനിന് മുന്നിലായിരുന്നു അപകടം.

 പരിക്കേറ്റ റസാഖിനെ സമീപവാസിയായ റെജിയും കൂട്ടരും ചേർന്ന് അത്താണി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

 തുടർന്ന് രോഗിയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് തൃശ്ശൂർ ദയ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.


 വടക്കാഞ്ചേരി ഫെറോന പള്ളി മുതൽ പാർളിക്കാട് വരെയുള്ള റോഡിന്റെ നിർമാണത്തിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ രംഗത്തുവന്നിരുന്നു.    ⚫️

ലോക്ക് ഡൌൺ കാലത്ത് നിങ്ങളുടെ മൊബൈൽ ഫോൺ തകരാറിലായി ശരിയാക്കാനാകാതെ ബുദ്ദിമുട്ട് നേരിടുകയാണോ? വിഷമിക്കണ്ട 

ഓട്ടുപാറ കുന്നംകുളം റോഡിൽ പ്രവർത്തിക്കുന്ന "ഓസ്‌കാർ ഫോൺസ് ഏതു സമയത്തും സഹായത്തിനുണ്ട്.

വര്ഷങ്ങളുടെ വിശ്വസ്ത സേവന പാരമ്പര്യമുള്ള ഓസ്‌കാർ ഫോൺസ് ഒരു ഫോൺ കോൾ കൊണ്ട് നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു.
📲

9809999099,  9745938838 .നമ്പറുകളിൽ വിളിക്കുകയൊ

ഇവിടെ ക്ലിക്ക് ചെയ്തുകൊണ്ട്

 വാട്സ്ആപ് മെസേജ് അയക്കുകയോ മാത്രം ചെയ്യൂ ഞങ്ങളുടെ ഡെലിവറി ബോയ്സ് നിങ്ങളുടെ വീട്ടിലെത്തി തകരാറിലായ മൊബൈൽ സ്വീകരിക്കുന്നു.

നിശ്ചിത സമയത്തിനകം തകരാറുകൾ പരിഹരിച്ചു വീട്ടിലെത്തിക്കുന്നു.


മിതമായ നിരക്കിൽ വിശ്വസ്ത സേവനം ഞങ്ങളുടെ മുഖ മുദ്ര ✨️


നിങ്ങൾക്കും വാർത്തകളായക്കാം..


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍