ഇന്ധന വിലവർദ്ധനവ് കൊണ്ഗ്രെസ്സ് പ്രവർത്തകർ ഒട്ടുപാറ പെട്രോൾ പമ്പ് ഉപരോധിച്ചു. അനിൽ അക്കര ഉത്ഘാടനം നിർവഹിച്ചു.


 പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധം.......                          അനിയന്ത്രിതമായ പെട്രോൾ, ഡീസൽ വില വർദ്ധനയിലും അധിക നികുതി പിൻവലിക്കാൻ തയ്യാറാകാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിക്ഷേധാത്മക നിലപാടിലും പ്രതിഷേധിച്ചു കൊണ്ടു് വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ്സ് (ഐ) കമ്മറ്റിയുടെ നേതൃത്വത്തിൽ ഓട്ടുപാറ പെട്രോൾ പമ്പിന്റെ മുന്നിൽ സമരം നടത്തി പ്രതിഷേധ സമരം മുൻ എം ൽ എ അനിൽ അക്കര ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് എ.എസ്.ഹംസ അദ്ധ്യക്ഷത വഹിച്ചു.ബിജു കൃഷ്ണൻ ,അബ്ദുൾ ഗഫൂർ,റോയ് ചിറ്റിലപ്പിളളി, അയ്യപ്പൻ കോർമത്ത്, എം , എച്ച്,ഷാനവാസ്, കൃഷ്ണകുമാർ, അസി ആദം, ഷൈജു ഇസ്മയിൽ. എന്നിവർ നേതൃത്വം നൽകി.  ⚫️


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍