ആത്മഹത്യ ഭീഷണി മുഴക്കി കെട്ടിടത്തിന് മുകളില്‍ കയറിയ മാനസിക രോഗിയെ വടക്കാഞ്ചേരി ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.

രക്ഷാ ദൗത്യത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ക്ക് പരിക്കേറ്റു. എരുമപ്പെട്ടി കുണ്ടന്നൂര്‍ തിരുത്തില്‍ പട്ടാറ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ കണ്ണന്‍ (45 ) ആണ് മാനസിക വിഭ്രാന്തിയില്‍ സ്വന്തം വീടിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി നാട്ടുകാരേയും വീട്ടുകാരെയും പരിഭ്രാന്തിയിലാക്കിയത് .ശനിയാഴ്ച രാത്രി യിലാണ് സംഭവം.

വീടിന്റെ ടെറസിനു മുകളിലേക്കുള്ള ഇരുമ്പു വാതില്‍ പുറത്തുനിന്ന് പൂട്ടുകയും ആത്മഹത്യാ ഭീഷണി മുഴക്കി വലിയ കമ്പിയും ആയി അക്രമവാസനയില്‍ ബഹളം വയ്ക്കുകയുമായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് കണ്ണനെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വടക്കാഞ്ചേരി ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. അസിസ്റ്റന്‍ഡ് സ്‌റ്റേഷന്‍ ഓഫീസര്‍ സിബി വര്‍ഗീസ്, സീനിയര്‍ ഫയര്‍ ഓഫീസര്‍ രാജേന്ദ്രന്‍ പിള്ള, വിനോയ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഷമീര്‍, സുജിലാല്‍, റിഞ്ചു, റംഷാദ്, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഒരുമണിക്കൂര്‍ നേരത്തെ കഠിന പരിശ്രമത്തിന് ഫലമായി കണ്ണനെ പിടികൂടി. കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ മാനസിക രോഗിയായ കണ്ണന്റെ കയ്യിലുണ്ടായിരുന്ന കമ്പിപ്പാരകൊണ്ട് സീനിയര്‍ ഫയര്‍ ഓഫീസര്‍ രാജേന്ദ്രന്‍ പിള്ളയ്ക്കു പരിക്കേറ്റു. തുടര്‍ന്ന് കണ്ണനെ ജില്ലാ ആശുപത്രിയിലെ ആംബുലന്‍സില്‍ മാനസികരോഗ ആശുപത്രിയിലെത്തിച്ചു..⚫️

ലോക്ക് ഡൌൺ കാലത്ത് നിങ്ങളുടെ മൊബൈൽ ഫോൺ തകരാറിലായി ശരിയാക്കാനാകാതെ ബുദ്ദിമുട്ട് നേരിടുകയാണോ? വിഷമിക്കണ്ട 

ഓട്ടുപാറ കുന്നംകുളം റോഡിൽ പ്രവർത്തിക്കുന്ന "ഓസ്‌കാർ ഫോൺസ് ഏതു സമയത്തും സഹായത്തിനുണ്ട്.

വര്ഷങ്ങളുടെ വിശ്വസ്ത സേവന പാരമ്പര്യമുള്ള ഓസ്‌കാർ ഫോൺസ് ഒരു ഫോൺ കോൾ കൊണ്ട് നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു.
📲

9809999099,  9745938838 .നമ്പറുകളിൽ വിളിക്കുകയൊ

ഇവിടെ ക്ലിക്ക് ചെയ്തുകൊണ്ട്

 വാട്സ്ആപ് മെസേജ് അയക്കുകയോ മാത്രം ചെയ്യൂ ഞങ്ങളുടെ ഡെലിവറി ബോയ്സ് നിങ്ങളുടെ വീട്ടിലെത്തി തകരാറിലായ മൊബൈൽ സ്വീകരിക്കുന്നു.

നിശ്ചിത സമയത്തിനകം തകരാറുകൾ പരിഹരിച്ചു വീട്ടിലെത്തിക്കുന്നു.


മിതമായ നിരക്കിൽ വിശ്വസ്ത സേവനം ഞങ്ങളുടെ മുഖ മുദ്ര ✨️


നിങ്ങൾക്കും വാർത്തകളായക്കാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍