തെക്കുംകര ഗ്രാമപഞ്ചായത്ത് ഔഷധാമൃതം പദ്ധതി വടക്കാഞ്ചേരി എം എൽ എ ശ്രീ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു


 തെക്കുംകര ഗ്രാമപഞ്ചായത്ത് ഔഷധാമൃതം പദ്ധതി  വടക്കാഞ്ചേരി എം എൽ എ ശ്രീ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു 


തെക്കുംകര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന ഔഷധാമൃതം പദ്ധതി അമ്പലപ്പാട് പാറപ്പുറത്ത് രേണുകുമാറിന്റെ തോട്ടത്തിൽ കച്ചോലം വിത്ത് നട്ടുകൊണ്ട് വടക്കാഞ്ചേരി എം.എൽ.എ. സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ആരോഗ്യം പ്രദാനം ചെയ്യുന്നതിൽ ഔഷധസസ്യങ്ങൾക്കുള്ള സ്ഥാനം വളരെ വലുതാണെന്നും, ഏതാണ്ട് ഒന്നര ലക്ഷത്തിൽ പരം ഔഷധ സസ്യങ്ങൾ നമ്മുടെ കൊച്ചു കേരളത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും, തെക്കുംകര ഗ്രാമപഞ്ചായത്തിന് ഏറ്റവും അനുയോജ്യമായ കൃഷി ഏറ്റെടുത്ത പഞ്ചായത്ത് ഭരണ സമിതിയെ അദ്ദേഹം അഭിനന്ദിച്ചു. ജനങ്ങളുടെ ആവേശകരമായ പങ്കാളിത്തമാണ് ഈ ഉദ്യമത്തിന് ലഭിച്ചിരിക്കുന്നതെന്ന് തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ അദ്ധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു. കില ഫാക്കൽറ്റി എം. രേണുകുമാർ ഔഷധസസ്യ കൃഷിയുടെ പ്രാധാന്യം വിശദീകരിച്ചു. നമ്മുടെ ആവാസവ്യവസ്ഥക്ക് ഏറ്റവും അനുയോജ്യമാണ് ഔഷധ സസ്യ കൃഷി. വിളവെടുപ്പു വരെയുള്ള സാങ്കേതിക സഹായവും വിപണിയും ഉറപ്പു വരുത്തുന്നതായി മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി സെക്രട്ടറി കെ.പി. പ്രശാന്ത് പറഞ്ഞു. ഉല്പന്നത്തിന് വില നിശ്ചയിച്ച് ഉടമ്പടിയിൽ ഉറപ്പുവരുത്തുന്നു എന്നും ഔഷധസസ്യ ഗ്രാമമായി തെക്കും കര മാറണമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ മാസത്തിൽ ശതാവരിയും അടുത്ത മെയ് മാസത്തിൽ കുറുന്തോട്ടി കൃഷിയും ഏറ്റെടുക്കുകയാണ്. വടക്കാഞ്ചേരി ബ്ലോക്ക് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ. ശ്രീജ, തെക്കുംകര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.ആർ. രാധാകൃഷ്ണൻ, മെമ്പർ കെ. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.ആരോഗ്യ വിദ്യഭ്യസ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ വി.സി സജീന്ദ്രൻ .ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ സബിത സതിഷ് ,വാർഡ് മെമ്പർ വി.എസ് ഷാജി എന്നിവർ പങ്കെടുത്തു  കൃഷി ഓഫീസർ ജിംസി ജോസഫ് സ്വാഗതവും വൈസ് പ്രസിഡന്റ് ഇ. ഉമാ ലക്ഷ്മി നന്ദിയും പറഞ്ഞു.

🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃
യോഗ, പ്രകൃതിചികിത്സക എന്നീ നിലകളിൽ 14 വർഷത്തെ പ്രവർത്തിപരിചയമുള്ള
ഡോ. അനീജ യുടെ സേവനങ്ങൾ ഇനി ഓൺലൈൻ വഴിയും .

ബി‌എൻ‌വൈ‌എസ്, യോഗയിൽ എം‌എസ്‌സി, പി‌ജി ഡിപ്ലോമ ഇൻ സൈക്കോ ന്യൂറോബിക്സ്, ഡി അക്കു കൗൺസിലിംഗ്, ഹിപ്നോതെറാപ്പി, മുദ്രതെറാപ്പി.


ഓൺലൈൻ മുഖേന നടത്തുന്ന 
 •  മുദ്ര തെറാപ്പി കോഴ്സുകൾ.
 •  യോഗ തെറാപ്പി സെഷനുകൾ.
 •  കൺസൾട്ടേഷൻ
 •  ഡയറ്റ് തെറാപ്പി
കൂടാതെ 
 •  വന്ധ്യത
 •  ഡിപ്ലോമ ഇൻ അക്യുപങ്ചർ.
 •  ജീവിതശൈലി രോഗങ്ങൾ
 •  അമിതവണ്ണം
 • സമ്മർദ്ദം നിയന്ത്രിക്കൽ
എന്നിവയ്ക്ക് പ്രത്യേക പരിചരണവും നൽകുന്നു.
 for more details and contact number 
click here👉  ഡോ: അനീജ            Dr.Aneeja    

കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയുക .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍