ഓൺലൈൻ പഠന കാലത്തും കുരുന്നുകൾക്ക് കരുതലായി എഐവൈഎഫ്. നെല്ലുവായ് യൂണിറ്റ്. നമുക്ക് വഴി കാട്ടാം അവരും പഠിക്കട്ടെ എന്ന നാമധേയത്തോടെ നടത്തിയ പരിപാടിയിൽ മൂന്നാം വാർഡിലെ വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.പഠനോപകരണ ങ്ങളുടെ വിതരണ ഉദ്ഘാടനം എഐവൈഎഫ് എരുമപ്പെട്ടി മേഖല സെക്രട്ടറി കെ.റ്റി.റെനോൾഡ് നിർവഹിച്ചു തുടർന്ന് എഐടിയുസി തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കുന്നംകുളം മണ്ഡലം സെക്രട്ടറി ജോണി ആളൂർ,പ്രസിഡന്റ് സുനിത വടുതല എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.സിപിഐ എരുമപ്പെട്ടി ബ്രാഞ്ച് സെക്രട്ടറി കബീർ മിലാനോ അധ്യക്ഷനായ പരിപാടിയിൽ എഐവൈഎഫ് നെല്ലുവായ് യൂണിറ്റ് സെക്രട്ടറി രഞ്ജിത്ത് വടുതല സ്വാഗതവും,പ്രസിഡന്റ് അശ്വിൻ എം.ജി.നന്ദിയും പറഞ്ഞു.മേഖല കമ്മിറ്റി അംഗങ്ങളായ ആഷിക്ക് കരിയന്നൂർ,വിഷ്ണു എന്നിവർ സംസാരിച്ചു..


0 അഭിപ്രായങ്ങള്‍