വടക്കാഞ്ചേരിക്കടുത്തുള്ള വാഴക്കോട് കോറിയിലെ സ്പോടനം; പോലീസ് അന്വേഷണം പുരോഗമിക്കുന്നു.


 ക്വാറിയിലെ സ്ഫോടനം പോലീസ് അന്വേഷണം പുരോഗമിക്കുന്നു

വാഴക്കോട് ക്വാറിയിലെ സ്ഫോടനം പോലീസ് കൂടുതൽ പരിശോധനകൾ ഇന്ന് നടക്കുന്നു .റെയിഞ്ച് ഡി ഐ ജി അക്ബർ, പോലീസ് കമ്മീഷണർ ആദിത്യ,

 ഷാരോഗിൽ വിൻസെൻ്റ്, സയൻ്റിഫിക്ക് ഓഫീസർ, എക്പ്ലോസീവ് കൺട്രോൾ എക്സാമിനർ ശരവണൻ എന്നിവർ രാവിലെ സ്ഥലത്തെത്തി.ഇപ്പോൾ ഈ വിഷയത്തിൽ പരിക്കേറ്റവരുടെ മൊഴികൾ രേഖപ്പെടുത്തിയതിന് ശേഷം മാത്രമെ സംഭവത്തിൽ വ്യക്തത ഉണ്ടാകൂവെന്ന് ഡി ഐ ജി അക്ബർ പറഞ്ഞു.സ്ഫോടക വസ്തുക്കൾ എങ്ങിനെയെത്തി എന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.. വാഴക്കോട് മൂലയിൽ അബ്ദുൾ അസീസിൻ്റെ ലൈസൻസിയിലുള്ള ക്വാറിയിൽ ഇന്നലെ രാത്രിയാണ് വലിയ ശബ്ദത്തിൽ സ്ഫോടനം നടന്നത്. തുടർന്ന് ഇയാളുടെ സഹോദരൻ നൗഷാദ് മരിക്കുകയും, 5 പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ഉണ്ടായി. സ്ഫോടനം നടന്ന സ്ഥലത്തിന്റെ പരിസരത്തായി ഒരു ഹിറ്റാച്ചിയും, ഒരു ബൈക്കും, കുറച്ചു മാറി ഒരു പിക്കപ്പ് വാനും കിടക്കുന്നുണ്ട്.സ്ഫോടനം എങ്ങനെ ഉണ്ടായി എന്ന അന്വോഷണമാണ് പുരോഗമിക്കുന്നത്.സംഭവസ്ഥലം, ജില്ലാകളക്ടർ ഷാനവാസ്, സിറ്റി പോലീസ് കമ്മീഷണർ ആദിത്യ, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി മണികണ്ഠൻ, ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി സന്തോഷ് എന്നിവർ സന്ദർശിച്ചു.വടക്കാഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ സാബു സംഭവത്തിൽ അസ്വാഭിവിക സ്ഫോടനത്തിൽ കേസെടുത്തിട്ടുണ്ട്.


ഇവിെടെ പരസ്യം ചെയ്യുവാൻ  9633308412 എന്ന നമ്പറിൽ വാട്സസാപ്പ് ചെയ്യുക.

പരസ്യം

വീട്ടിൽ തയ്യാറാക്കിയ വളരെ ശുദ്ധമായ മുളകുപൊടി, സാമ്പാർപൊടി, രസം പൊടി, ഗരം മസാല, കാശ്മീരി ചില്ലിപൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ഇടിയപ്പം പൊടി, പത്തിരിപ്പൊടി, പുട്ടുപൊടി, ഇഡലിപൊടി, ഇഡലി ചട്ണിപൊടി, കുരുമുളകുപൊടി, മുളക് ചതച്ചത് എന്നിവ വീട് / ഹോട്ടൽ എന്നിവക്ക് ഓർഡർ അനുസരിച്ചു ഡെലിവറി ചെയ്യുന്നു.


ഗൂഗിൾ പേയ്‌മെന്റ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

 ഓർഡറുകൾക്കും, മറ്റ് അന്വേഷണങ്ങൾക്കും വിളിക്കുക.

8129573861

രമ്യാസ് കൈപ്പുണ്യം.

"വടക്കാഞ്ചേരി വാർത്തകൾ " വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാൻ താഴെ  കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

▬▬▬▬▬▬▬▬▬▬▬▬▬


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍