പുലാക്കോടിന്റെപുരാവൃത്തം


 പുലാക്കോടിന്റെപുരാവൃത്തം 🌳

ചേലുള്ള ചേലക്കരയ്ക്കടുത്തുള്ള പുലാക്കോടിനു പ്ലാവും കാടും നിറഞ്ഞ സ്ഥലം എന്നർത്ഥം കൊടുക്കാം.കഥകൾ ചരിത്രത്തിന്റെ ഖനികൾ തുറക്കുന്നു.പണ്ട്, കൊച്ചി മഹാരാജാവ് 32 വീട്ടുകാരെ കൊണ്ടുവന്നു കുടിയിരുത്തി.നായർ, ആശാരി, കരുവാൻ, മണ്ണാൻ, എഴുത്തശ്ശൻ, തണ്ടാൻ, ഇളയത് തുടങ്ങി മറ്റു സമുദായക്കാരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.


ഇവിടെ അന്നുണ്ടായിരുന്ന പനങ്ങാട്ടുമനയിലെ പട്ടന്മാരും അക്കാലത്തെ വാരിയർമാരുമാണ് ഇപ്പോഴുള്ള #കാർത്യായനിഭഗവതിക്ഷേത്രം പണിതത് എന്നാണ് സങ്കല്പം.ഇവിടെ വർഷംതോറും നവരാത്രി, തൃക്കാർത്തിക, അയ്യപ്പൻ വിളക്ക് ഭംഗിയായി നടന്നുകൊണ്ടിരിക്കുന്നു.ക്ഷേത്രത്തിനടുത്തുള്ള #പെരുംകുളം കുഴിച്ചത് ഭൂതത്താന്മാരാണെന്നാണ് പഴമൊഴി.


ഇവിടെയുള്ള താമറ്റൂർ വീട്ടുകാർ മണലാടിയിൽ നിന്നും അണിയത്ത് വീട്ടുകാർ കവളപ്പാറയിൽ നിന്നും പെരുമനത്തു വീട്ടുകാർ ഊരകത്തു നിന്നും വന്നു താമസമാക്കിയവരാണെന്ന് കരുതപ്പെടുന്നു.ഒട്ടനേകം പ്രസിദ്ധമായ മറ്റു തറവാടുകളും ഇവിടെ നിലകൊള്ളുന്നു.


സർവ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന #ചൊവ്വാക്കാവ്ഭഗവതി ക്ഷേത്രവും പുലാക്കോട് സ്ഥിതി ചെയ്യുന്നു.ഇവിടുത്തെ പ്രധാന അനുഷ്ഠനങ്ങളാണ് #കൂത്തുംപാനയും.

ഐതിഹ്യങ്ങൾ വിരഹിച്ച #പുലാക്കോട് കേരളചരിത്രത്തിന്റെ പരിച്ഛദമായി നിലകൊള്ളുന്നു.പണ്ട്, എന്നാൽ, പണ്ട് പണ്ട് പുലാക്കോട് കാടായിരുന്നു. കാട്ടിൽ ആവസിച്ചിരുന്ന ഒരു വിഭാഗം ഏതോ കാലത്ത് ഉൾക്കാടുകളിലേക്ക് ഉൾവലിഞ്ഞപ്പോൾ വരത്തന്മാർ വീടുകെട്ടി കൃഷിക്കാരായി.അവർ പഴമയുടെ വകയായി ആചാരങ്ങൾ അനുഷ്ഠിച്ചു.കഥകളും കഥകളെചുറ്റി ഉപകഥകളുമുണ്ടായി.


പിതാമഹന്മാർ വിതച്ച വിത്ത് പുതുതലമുറ കൊയ്തു.പഴമക്കാർ കുഴിച്ച കിണറുകളിൽ നിന്നും അവർ വെള്ളം കുടിച്ചു.അങ്ങനെ സംസ്കാരത്തിന്റെ നാഴികക്കല്ലുകൾ ഓരോന്നോരോന്നായി സ്ഥാപിക്കപ്പെട്ടു.


ഇന്ന്, ഓരോ പുലാക്കോടുകാരും ലോകത്തിന്റെ പലസ്ഥലങ്ങളിൽ ഇരുന്നു തങ്ങളുടെ മനസ്സുകളിൽ ഓരോ പുലാക്കോടുകൾ സൃഷ്ടിക്കുമ്പോൾ, ഹൃദയത്തിൽ നൂറായിരം സ്വപ്നങ്ങൾ വിരിയിക്കുമ്പോൾ, നമുക്കും അവരുടെ സന്തോഷത്തിൽ പങ്കുചേരാം.പുലാക്കോടിന്റെപുരാവൃത്തം കൊട്ടിപ്പാടാം.

 ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ്  റോഡ്, വടക്കാഞ്ചേരി .
 ഹോം ഡെലിവറി അവൈലബിൾ
 വിളിക്കുക 9744711653
"വടക്കാഞ്ചേരി വാർത്തകൾ " വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാൻ താഴെ  കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

▬▬▬▬▬▬▬▬▬▬▬▬▬

       😷മാസ്ക് ധരിക്കൂ😷

കുടുംബത്തെ സംരക്ഷിക്കൂ

🌐🌐🌐🌐🌐🌐🌐🌐


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍