സാമൂഹിക സംഘടനയായ സൊലസ് മെഡിക്കൽ കോളേജിലെക്കു ഐസിയു ബെഡ്ഡുകൾ സമ്മാനിച്ചു .



വടക്കാഞ്ചേരി: സാമൂഹിക സംഘടനയായ സൊലസ്           തൃശുർ ഗവഃ മെഡിക്കൽ കോളജിലേയ്ക്കു   9 ഐ.സി.യു. ബെഡ്ഡുകളും, 3 നോൺ ഇൻവേസീവ് വെന്റിലേറ്ററുകളും നല്കുന്നത്  റവന്യു വകുപ്പു മന്ത്രി . കെ. രാജൻ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ബിജു കൃഷ്ണനു കൈമാറി. 

പൂർണ്ണമായും കോവിഡ്-19 പ്രോട്ടോ ക്കോൾ പാലിച്ചു നടത്തിയ ചടങ്ങിൽ പ്രിൻസിഷൽ ഡോ. ലോല ദാസ്, സൊലസ് സെക്രട്ടറി ശ്രീമതി. ഷീബ അമീർ, ഡോ. പി. വി. അജയൻ സൊലസ് സെക്രട്ടറി ഷീബ അമീർ  എന്നിവർ പങ്കെടുത്തു.



കഴിഞ്ഞ പതിനഞ്ചു വർഷമായി കേരളത്തിലുടനീളം ദീർഘകാല രോഗങ്ങൾ ബാധിച്ചവരും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവ രുമായ കുഞ്ഞുങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് കൊല സ്. 


കോവിഡ് -19 മഹാമാരിയുടെ കാലത്തും ഇവർ  സർക്കാ റിനെ പിന്തുണച്ചുകൊണ്ട് കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലെ പീഡിയാട്രിക് വിഭാഗത്തിലേയ്ക്ക് പതിനഞ്ചു ലക്ഷ ത്തിലധികം രൂപ വിലവരുന്ന 21 ഐ.സി.യു. ബെഡ്ഡുകളും, 8 നോൺ ഇൻവേസീവ് വെന്റിലേറ്ററുകളും സൊലസ് നൽകി .


ഇതിനുളള സാമ്പത്തിക സഹായം നൽകിയത് കുറ്റിപ്പുറം എം.ഇ. എസ് എൻജിനീയറിംഗ് കോളജിലെ 2008 ബാച്ച് പൂർവ്വവിദ്യാർത്ഥിക ളും, ഓറിഗോൺ മലയാളി അസോസിയേഷനും (സ്വരം) ചേർന്നാണ്.

 ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ്  റോഡ്, വടക്കാഞ്ചേരി .
 ഹോം ഡെലിവറി അവൈലബിൾ
 വിളിക്കുക 9744711653
"വടക്കാഞ്ചേരി വാർത്തകൾ " വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാൻ താഴെ  കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

▬▬▬▬▬▬▬▬▬▬▬▬▬

       😷മാസ്ക് ധരിക്കൂ😷

കുടുംബത്തെ സംരക്ഷിക്കൂ

🌐🌐🌐🌐🌐🌐🌐🌐


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍