മാലിന്യ കൂമ്പാരമായിരുന്ന വരവൂർ വേട്ടോണി പാതയോരം ശുചീകരിച്ചു സുന്ദരമാക്കി തലശ്ശേരിയിലെ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ.



കാലങ്ങളായി മാലിന്യ കൂമ്പരമായി കിടന്നിരുന്ന തലശ്ശേരി വരവൂർ റോഡിലെ വേട്ടാണി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുകയാണ് തലശ്ശേരിയിലെ സേവന സന്നദ്ധരായ ഒരു കൂട്ടം ചെറുപ്പക്കാർ.


 തലശ്ശേരി യൂണിറ്റിലെ dyfi പ്രവർത്തകരും മേലെ തലശ്ശേരി ബ്രാഞ്ചിലെ cpim പ്രവർത്തകരുമാണ് ഈ ശ്രമധാനത്തിന് മുന്നിട്ടിറങ്ങിയത്.


 വഴിയാത്രക്കാർ മാലിന്യക്കൂമ്പാരമാക്കി തീർത്ത ഏകദേശം 300 മീറ്ററോളം വരുന്ന പാതയോരത്തിന്റെ  ഇരുവശവും ശുചീകരിച്ചു. സുന്ദരമാക്കി.


ശുചീകരണ പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡിനു ഇരുവശത്തും വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു.

വരവൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുനിത ഉത്ഘാടനം നിർവഹിച്ചു 



സിപിഐഎം മേലെ തലശ്ശേരി ബ്രാഞ്ച് സെക്രെട്ടറി KC അരവിന്താക്ഷൻ, DYFI തലശ്ശേരി സെക്രെട്ടറി വാഹിദ് എന്നിവർ നേതൃതം നൽകി!


ദേശമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ K ജയരാജ്‌ സേവന പ്രവർത്തകർക്ക്പിന്തുണയും അനുമോദനവും   അർപ്പിച്ചു .,


വേട്ടാണി പ്രദേശത്തിന്റെ തീരാ ശാപമായിരുന്ന മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്ന കർമ്മ ഭടന്മാരെ സന്ദർശിക്കാൻ വേട്ടോണി പ്രദേശം സ്ഥിതി ചെയ്യുന്ന വരവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സുനിതയും വടക്കഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ദീപു പ്രസാദും സ്ഥലത്തെത്തി.അവരോടൊപ്പം dyfi മേഖല സെക്രട്ടറി മനീഷും ഉണ്ടായിരുന്നു 


 ഭാവിയിൽ പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടാവാതിരിക്കാനും പ്രദേശത്തെ മാലിന്യം നിക്ഷേപിക്കാതിരിക്കുന്നതിനും വേണ്ട നടപടികൾ കൈകൊള്ളൂമെന്നും,

 ലോക്ക് ഡൗൺ  കാലത്ത് തലശ്ശേരി, മേലെ തലശ്ശേരി  പ്രദേശത്തെ ഇടതുപക്ഷ പ്രവർത്തകർ സേവന പ്രവർത്തനങ്ങളുടെ ഉദാത്ത മാതൃകയാണ് തീർത്തിരിക്കുന്നതന്നും പ്രസിഡണ്ട് ശ്രീമതി സുനിത പറഞ്ഞു.



ഈ മേഖലയിൽ police പട്രോളിങ് ശക്തമാക്കുമെന്ന് ചെറുതുരുത്തി സ്റ്റേഷൻ ഹൗസ് സുരേന്ദ്രൻ കല്ലിയാടൻ ഉറപ്പ് നൽകിയതായി 

 DYFI പ്രവർത്തകർ അറിയിച്ചു.


കോവിഡ് മഹാമാരി കാലത്ത് പ്രതിരോധ പ്രവർത്തനങ്ങളിലും നാട്ടിലെ സേവന രംഗത്തും തലശ്ശേരി DYFI യുടെ പ്രവർത്തനംഅഭിനന്ദനങ്ങൾക്ക് അർഹമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദീപു പ്രസാദ് പറഞ്ഞു.

 ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ്  റോഡ്, വടക്കാഞ്ചേരി .
 ഹോം ഡെലിവറി അവൈലബിൾ
 വിളിക്കുക 9744711653
"വടക്കാഞ്ചേരി വാർത്തകൾ " വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാൻ താഴെ  കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

▬▬▬▬▬▬▬▬▬▬▬▬▬

       😷മാസ്ക് ധരിക്കൂ😷

കുടുംബത്തെ സംരക്ഷിക്കൂ

🌐🌐🌐🌐🌐🌐🌐🌐

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍