എരുമപ്പെട്ടി :
എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കോവിഡ് പോസിറ്റീവ് ആയി നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾക്കും മറ്റ് അവശ വിഭാഗങ്ങൾക്കും അവശ്യ വസ്തുക്കൾ എത്തിക്കുന്നതിനായ് സംഘടിപ്പിക്കുന്ന #എസ്സെൻഷ്യൽ_പ്രൊഡക്ട്സ് ചലഞ്ചിന്റെ ഭാഗമായുള്ള സംഭരണകേന്ദ്രത്തിലേക്ക് എരുമപ്പെട്ടി മേഖലയിലെ കാട കർഷക കൂട്ടായ്മക്ക് വേണ്ടി
കാട കർഷകൻ കൂടിയായ ബേബി എരുമപ്പെട്ടി 1000 കാട മുട്ടകൾ നൽകി.
എരുമപ്പെട്ടി പഞ്ചായത്ത്
പ്രസിഡന്റ് ശ്രീ.എസ്.ബസന്ത് ലാൽ കാടമുട്ടകൾ ഏറ്റുവാങ്ങി
ചടങ്ങിൽ വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്ൺ സുമന സുഗതൻ, ആരോഗ്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ സുരേഷ്,പ്രതിപക്ഷ നേതാവ് എം. കെ ജോസ്, രഞ്ജിത്ത്, ജോഷി എന്നിവർ പങ്കെടുത്തു.
ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ് റോഡ്, വടക്കാഞ്ചേരി .
ഹോം ഡെലിവറി അവൈലബിൾ
വിളിക്കുക 9744711653
"വടക്കാഞ്ചേരി വാർത്തകൾ " വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 അഭിപ്രായങ്ങള്‍