ട്രിപ്പിൾ ലോക്ക് ഡൗൺ ; വടക്കാഞ്ചേരി നഗരസഭയിലെ പത്താം ഡിവിഷനിൽ അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

 


വടക്കാഞ്ചേരി:

കോവിഡ് ലോക്ക് ഡൌൺ മൂലം അവശത അനുഭവിക്കുന്നവർക്കായി യൂത്ത് കെയർ ന്റെ "സുഭിക്ഷ പദ്ധതി " യുടെ ഭാഗമായി ഓട്ടുപാറ ടൌൺ വെസ്റ്റ്‌ ഡിവിഷൻ 10 നിൽ കോവിഡ് ലോക്ക് ഡൌൺ മൂലം കഷ്ടത നേരിടുന്ന നിർധന കുടുംബങ്ങളിലേക്ക് അരി,പലചരക്ക്,പച്ചക്കറി എന്നിവയുടെ കിറ്റുകൾ വിതരണം ചെയ്തു .


വടക്കാഞ്ചേരി മുൻ എംഎൽഎ ശ്രീ. അനിൽ അക്കര  വിതരണോദ്ഘാടനം  നിർവഹിച്ചു .


യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യും,ഡിവിഷൻ കൗൺസിലറുമായ

P.N വൈശാഖ് അധ്യക്ഷത വഹിച്ചു.


 യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീനേഷ് ശ്രീനിവാസൻ, കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ റോയ് ചിറ്റിലപ്പിള്ളി, രവീന്ദ്രൻ കറുവിങ്ങൽ, വിശ്വാനാഥൻ. A. P, യൂത്ത് കെയർ വോളണ്ടിയർ  മാരായ വിഷ്ണു ഭാസ്‌ക്കർ, പ്രകാശ് ചിറ്റിലപ്പിള്ളി, നിഖിൽ ശശിക്കാന്ത് തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി


 ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ്  റോഡ്, വടക്കാഞ്ചേരി .
 ഹോം ഡെലിവറി അവൈലബിൾ
 വിളിക്കുക 9744711653



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍