ലോക്ക്ഡൗണിന്റെ മറവിൽ വ്യാപകമായ ചാരായ വാറ്റ് ;വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിംകുമാർ ദാസിൻ്റെ നേതൃത്വത്തിൽ കണ്ടെത്തി നശിപ്പിച്ചു.


ചേലക്കര വട്ടുള്ളിയിൽ ഫാമുകളുടെ മറവിൽ പ്രവർത്തിച്ച വാറ്റ് കേന്ദ്രം പഴയന്നൂർ എക്സൈസ് തകർത്തു

വടക്കാഞ്ചേരി 

 

ചേലക്കര വട്ടുള്ളി തലമുറിയൻ കുളമ്പ് ഭാഗത്ത് കോഴി, മുയൽ ഫാമുകളുടെ മറവിൽ നടത്തിയ വാറ്റു കേന്ദ്രങ്ങൾ എക്സൈസ് കണ്ടെത്തി നശിപ്പിച്ചു. രക്ഷപ്പെട്ട പ്രതികളെക്കുറിച്ച് എക്സൈസിന് വ്യക്തമായ സൂചന ലഭിച്ചു. സ്ഥലത്തു നിന്നും ചാരായം വാറ്റുവാൻ പാകപ്പെടുത്തിയ 380 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും വറ്റുപകരണങ്ങളും കണ്ടെത്തി കേസെടുത്തു. വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിംകുമാർ ദാസിൻ്റെ നേതൃത്വത്തിൽ പഴയന്നൂർ റേഞ്ച് പ്രിവെൻറ്റീവ് ഓഫീസർ വി.രതീഷ്, കെ.ജെ. ലോനപ്പൻ, സി.ഇ.ഒ മാരായ മീരസാഹിബ്, ലത്തീഫ്, ജിതേഷ്കുമാർ, അജയ് എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.

 ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ്  റോഡ്, വടക്കാഞ്ചേരി .
 ഹോം ഡെലിവറി അവൈലബിൾ
 വിളിക്കുക 9744711653

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍