എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയെഴുതിയ കുട്ടികൾക്കായി നടത്തുന്ന കരിയർ ഗൈഡൻസ് ക്ലാസിന്റെ ഉദ്ഘാടനം എം എൽ എ ശ്രീ സേവിയർ ചിറ്റിലപ്പിള്ളി നിർവഹിച്ചു

 

കെ എസ് ടി എ വടക്കാഞ്ചേരി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയെഴുതിയ കുട്ടികൾക്കായി നടത്തുന്ന കരിയർ ഗൈഡൻസ് ക്‌ളാസിന്റെ ഉപജില്ലാതല ഉൽഘാടനം നിയുക്ത വടക്കാഞ്ചേരി എം എൽ എ ശ്രീ സേവ്യർ ചിറ്റിലപ്പിള്ളിഓൺലൈൻ ആയി നിർവഹിച്ചു.


പ്രശസ്ത റേഡിയോ ജോക്കി ആർ ജെ സൂരജ് മുഖ്യാതിഥി ആയിരുന്നു. കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം  പി ഐ യൂസഫ്, ജില്ലാ വൈസ് പ്രസിഡന്റ് കെ  പ്രമോദ്, ജില്ലാ കമ്മിറ്റീ അംഗങ്ങളായ എം എസ് ബീന, ബിപിൻ പി ജോസഫ് എന്നിവർ അഭിവാദ്യം അർപ്പിച്ചു. ഉപജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീമതി എം പ്രമീള അധ്യക്ഷയായിരുന്നു. ഉപജില്ലാ സെക്രട്ടറി കെ സി സജൻ സ്വാഗതവും രവീന്ദ്രൻ കെ കെ നന്ദിയും പറഞ്ഞു.

 ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ്  റോഡ്, വടക്കാഞ്ചേരി .
 ഹോം ഡെലിവറി അവൈലബിൾ
 വിളിക്കുക 9744711653

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍