ജോതിർഗമയ
1196 എടവം 8
ഉത്രം / ദശമി
2021 മെയ് 22,
ശനി .
ഇന്ന്,
ലോക ഗോത്ത് ദിനം !
[ഗോത്തിക് സംഗീത ദിനമായി പല രാജ്യങ്ങളിലും ആചരിക്കുന്നു.]
അന്തരിച്ച പ്രശസ്ത സംവിധായകൻ ഐ വി ശശിയുടെ ഭാര്യയും പ്രശസ്തയായ ചലച്ചിത്ര നടിയുമായ ശാന്തി എന്ന സീമയുടെയും (1957),
പ്രമുഖ ഇന്ത്യൻ മാന്ത്രികൻ കെ. ഭാഗ്യനാഥ് ന്റെ മകളും ചലച്ചിത്ര ഛായാഗ്രാഹകൻ മധു അമ്പാട്ടിന്റെ സഹോദരിയുമായ അഭിനേത്രി വിധുബാലയുടെയും (1954),
മലയാളചലച്ചിത്രസംവിധായകനും മുൻ പട്ടാള ഉദ്യോഗസ്ഥനുമായ മേജർ രവിഎന്ന പേരിലറിയപ്പെടുന്ന മേജർ എ. കെ. രവീന്ദ്രന്റെയും (1968),
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായ നെടുമുടി വേണു എന്ന കെ. വേണുഗോപാലിന്റെയും (1948),
ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ
്്്്്്്്്്്്്്്്്്
പ്രാദേശികം
***************
***ഇന്ന് 29,673 പേര്‍ക്ക് കോവിഡ്, മരണം 142; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22
കേരളത്തിൽ ഇന്ന് 29,673 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,85,55,023 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6994 ആയി
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 41,032 പേർ രോഗമുക്തി നേടി.
ഇതോടെ 3,06,346 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 19,79,919 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,88,009 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 9,49,300 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 38,709 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3524 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
***യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ ശാസ്താംകോട്ട അന്തരിച്ചു
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ ശാസ്താംകോട്ട അന്തരിച്ചു. നാൽപ്പത് വയസായിരുന്നു.ഏറെ നാളായി തലച്ചോറിനുണ്ടായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 2006ൽ പാഠപുസ്തക സമരത്തിനിടെ തലയ്ക്കേറ്റ മർദ്ദനത്തെ തുടർന്ന് ദീർഘകാലമായി ചികിൽസയിലായിരുന്നു. അദ്ദേഹത്തിൻറെ സംസ്‌കാരം നാളെ നടക്കും.
ദേശീയം
************
***മുംബൈ ബാർജ് ദുരന്തം : രണ്ട് മലയാളികൾ കൂടി മരിച്ചു
ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈയിൽ ബാർജ് അപകടത്തിൽ പെട്ട് മരിച്ചവരിൽ രണ്ട് മലയാളികളെ കൂടി തിരിച്ചറിഞ്ഞു. തൃശൂർ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അർജുൻ, ശക്തികുളങ്ങര സ്വദേശി എഡ്വിൻ എന്നിവരാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. മുംബൈ തീരപ്രദേശത്തിന് 35 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ അപകടത്തിൽ പെട്ടത്. അപകടകാരണം ബാർജ് ക്യാപ്റ്റന് പറ്റിയ വീഴ്ചയാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. തുടർന്ന് ഇയാൾക്കെതിരെ മുംബൈ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്
***ബംഗാൾ ഉൾകടലിൽ നാളെയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത
കാലവർഷം ആൻഡമാനിൽ എത്തി ചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലേക്കും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കും എത്തിച്ചേരാൻ സാധ്യതയുണ്ട്. നാളെയോടെ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ന്യൂനമർദ്ദം ശക്തിപ്രാപിച്ചു മെയ് 24-ഓടു കൂടി ചുഴലിക്കാറ്റായി മാറാനും തുടർന്ന് തീവ്രതയേറി ഒഡിഷ – വെസ്റ്റ് ബംഗാൾ തീരത്തു മെയ് 26 നു രാവിലെ എത്താൻ സാധ്യതയുണ്ടെന്ന് വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു
***കോവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസിനേക്കാൾ മാരകമായ വൈറ്റ് ഫംഗസും പടരുന്നു
കോവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസിനേക്കാൾ മാരകമായ വൈറ്റ് ഫംഗസും പടരുന്നു.ത്തർപ്രദേശിലെ മൗയിൽ കൊറോണ ഭേദമായ 70 കാരനിലാണ് ആദ്യമായി വൈറ്റ് ഫംഗസ് കേസ് കണ്ടെത്തിയത് . പിന്നാലെ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ സ്കാനിങ് പരിശോധനയിൽ കൊറോണ ഭേദമായ നാലു പേരുടെ ശ്വാസകോശത്തിലും വൈറ്റ് ഫംഗസ് ബാധ കണ്ടെത്തി. വൈറ്റ് ഫംഗസ് ബാധയുള്ളവരിൽ അതിവേഗം ഓക്സിജൻ നില താഴ്ന്നു ശ്വാസരഹിതരാകാൻ സാധ്യതയുണ്ടെന്നു ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. ശ്വാസകോശത്തിനു പുറമെ തലച്ചോർ, വൃക്ക, വായ, വയർ, സ്വകാര്യ ഭാഗങ്ങൾ തുടങ്ങിയവിടങ്ങളിലും വൈറ്റ് ഫംഗസ് ബാധയ്ക്കു സാധ്യതയുണ്ട്
അന്തർദേശീയം
********************
***ആസ്ട്രേലിയയിൽ എലിശല്യം ; വിഷപ്രയോഗം നടത്താൻ സർക്കാർ
സിഡ്നി: ആസ്ട്രേലിയയിൽ എലിശല്യം രൂക്ഷമായതോടെ വിഷം നൽകാൻ തീരുമാനിച്ച് ന്യൂസൗത്ത് വെയിൽസ് സംസ്ഥാനം.മാസങ്ങളായി നിരവധി വീടുകളും വിളകളും നശിപ്പിച്ചുകൊണ്ടിരുക്കുകയാണ് എലികൾ .തെക്കൻ വിക്ടോറിയ അതിർത്തി മുതൽ കിഴക്കൻ ആസ്ട്രേലിയ വരെയുള്ള പ്രദേശങ്ങൾ എലികൾ കടന്ന് കയറിയിരുന്നു . ദശലക്ഷങ്ങളുടെ കൃഷി നാശവും മറ്റു മെഷിനറികളും എലികൾ നശിപ്പിച്ചിരുന്നു. അതെ സമയം ചത്ത എലികളെയും അവയുടെ വിസർജ്യങ്ങളും എടുത്തുമാറ്റാൻ പണം കൊടുത്ത് വീട്ടിൽ ജോലി നിർത്തിയിരിക്കുകയാണ് പലരെയും. കാനോവിദ്രയിലെ ഒരു വീട്ടിൽനിന്ന് നാലു ദിവസമെടുത്താണ് ചത്ത എലികളെയും വിസർജ്യവും നീക്കം ചെയ്തതെന്ന് ശുചീകരണ തൊഴിലാളിയായ ഹോഡ്ജെ വെളിപ്പെടുത്തുന്നു .
***ഇസ്രയേല്‍ –ഹമാസ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നു
ഗാസ സിറ്റി: ഇസ്രയേല്‍ – പലസ്തീന്‍ ആക്രമണം അവസാനിപ്പിക്കാൻ ലക്ഷ്യമിടുന്ന വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. 11 ദിവസത്തെ ഏറ്റുമുട്ടലിന് ശേഷം വെളളിയാഴ്ച പുലര്‍ച്ചെ മുതലാണ് വെടിനിര്‍ത്തല്‍ പ്രബലത്തിൽ വന്നത്. അതെ സമയം ‘വെടിനിര്‍ത്തല്‍ ‘നിലവില്‍ വന്ന ഉടന്‍ തന്നെ ഗാസയിൽ പലസ്തീനികള്‍ നിരത്തുകളിലിറങ്ങി ആഘോഷ പ്രകടനങ്ങള്‍ നടത്തി. വാഹനങ്ങള്‍ ഹോണ്‍ മുഴക്കുകയും പള്ളികളിൽ നിന്ന് ചെറുത്ത് നില്‍പിന്റെ വിജയമെന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു . എന്നാൽ വ്യാഴാഴ്ചയും ഗാസാ നഗരത്തിനുമേല്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരുന്നു
കായികം
***********
***ദ്രാവിഡിനെ ബലിയാടാക്കി, ടീം ഇന്ത്യയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഗ്രെഗ് ചാപ്പൽ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിവാദങ്ങളുടെ കാലമായിരുന്നു 2005 മതല്‍ 2007 വരെയുളള കാലഘട്ടം. ദീര്‍ഘകാലം ഇന്ത്യന്‍ ക്യാപ്റ്റാനായിരുന്ന ഗാംഗുലിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതും പിന്നീട് വന്ന 2007 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുകയും ചെയ്തതോടെ ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ പിടിച്ചുകുലുക്കിയ രംഗങ്ങള്‍ക്കാണ് ആരാധകര്‍ സാക്ഷിയാകേണ്ടി വന്നത്. അന്നത്തെ ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍ തന്നെ ആയിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. ഇന്ത്യയെ ലോകകപ്പ് ഫൈനല്‍ വരെയെത്തിക്കുകയും മികച്ച ടീമായി വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത ന്യൂസിലന്‍ഡ്കാരനായ ജോണ്‍ റൈറ്റ് പരിശീലക സ്ഥാനം ഒഴിയുന്നതിന് പിന്നാലെയാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള ഗ്രെഗ് ചാപ്പല്‍ ഇന്ത്യന്‍ കോച്ചായി എത്തുന്നത്. അതിന് ശേഷമാണ് പ്രശ്‌നങ്ങളുടെ തുടക്കം.
***വെസ് മോർഗൻ ഫുഡ്‌ബോൾ മതിയാക്കുന്നു
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയുടെ നായകൻ വെസ് മോർഗൻ ഈ സീസണിന്റെ അവസാനത്തോടെ സജീവ ഫുട്ബോളിൽ നിന്ന് വിരമിക്കും. 2016ൽ ലെസ്റ്റർ സിറ്റി ഏവരെയും ഞെട്ടിച്ച് കൊണ്ട് പ്രീമിയർ ലീഗ് കിരീടം നേടിയപ്പോൾ വെസ് മോർഗൻ തന്നെയായിരുന്നു ടീമിന്റെയും ക്യാപ്റ്റൻ. ഒൻപത് വർഷം ലെസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ച വെസ് മോർഗൻ 324 മത്സരങ്ങൾ ലെസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഈ കാലയളവിൽ 14 ഗോളുകളും വെസ് മോർഗൻ ലെസ്റ്റർ സിറ്റിക്ക് വേണ്ടി നേടിയിട്ടുണ്ട്
വാണിജ്യം
*************
***ധനകാര്യ ഓഹരികളുടെ കരുത്തിൽ വിപണി മികച്ച നേട്ടത്തിൽ അവസാനിപ്പിച്ചു
മുംബൈ: ബാങ്ക് ഓഹരികളുടെ കരുത്തിൽ പത്താഴ്ചയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേയ്ക്കു ഓഹരി സൂചികകൾ കുതിച്ചു. മാർച്ച് പാദത്തിൽ എസ്ബിഐ മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതാണ് ധനകാര്യ ഓഹരികളുടെ നേട്ടത്തിന് പിന്നിൽ . സെൻസെക്‌സ് 50,500ഉം നിഫ്റ്റി 15,150ഉം മറികടന്നു. 975.62 പോയന്റാണ് സെൻസെക്‌സിലെ നേട്ടം. 50,540.48ൽ ക്ലോസ്‌ചെയ്തു. നിഫ്റ്റി 269.30 പോയന്റ് ഉയർന്ന് 15,175.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്
***6,451കോടിയായി എസ്ബിഐയുടെ അറ്റാദായം : 81 ശതമാനം വർധന
രാജ്യത്തെ മുൻ നിര ബാങ്കായ എസ്ബിഐ മാർച്ചിൽ അവസാനിച്ച പാദത്തിൽ 6,451 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ 81ശതമാനമാണ് വർധന. മുൻവർഷത്തെ അപേക്ഷിച്ച് പലിശ വരുമാനത്തിൽ 19 ശതമാനമാണ് വർധനയുണ്ടായത്. ഇതോടെ വരുമാനം 27,067 കോടിയായി ഉയർന്നു. മറ്റിനങ്ങളിലെ വരുമാനം 21.6ശതമാനം വർധിച്ച് 16,225 കോടിയുമായി. നിഷ്‌ക്രിയ ആസ്തിയിൽ ഇടിവ് രേഖപ്പെടുത്തി . ഡിസംബർ പാദത്തിലെ 5.44 ശതമാനത്തിൽനിന്ന് മാർച്ച് പാദത്തിൽ 4.98 ശതമാനമായാണ് കുറഞ്ഞത്
***ആർബിഐയുടെ കൈവശം മിച്ചമുള്ള 99,122 കോടി രൂപ സർക്കാരിന് കൈമാറും
മിച്ചമുള്ള 99,122 കോടി രൂപ സർക്കാരിന് കൈമാറാൻ ആർബിഐ തീരുമാനിച്ചു. 2021 മാർച്ച് 31ന് അവസാനിച്ച ഒമ്പതുമാസത്തെ അധികമുള്ള തുകയാണ് സർക്കാരിന് കൈമാറുക.
വെള്ളിയാഴ്ച നടന്ന റിസർവ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. 2020 ജൂലായ് മുതൽ 2021 മാർച്ച് വരെയുള്ള നീക്കിയരിപ്പാണിത്. ആർബിഐയുടെ അക്കൗണ്ടിങ് വർഷം ഏപ്രിൽ-മാർച്ച് കാലയളവിലേയ്ക്ക് മാറ്റാനും യോഗം തീരുമാനിച്ചു. നേരത്തെ ജൂലായ്-ജൂൺ കാലയളവായിരുന്നു അക്കൗണ്ടിങ് വർഷമായി പരിഗണിച്ചിരുന്നത്.
*ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്
''ജീവിതത്തെ പൂർണ്ണമായി ഉൾക്കൊണ്ട ഒരാൾക്ക് മരിക്കാൻ പേടിയില്ല. മരണഭയമെന്നത് സഫലമാകാത്ത ഒരു ജീവിതത്തിന്റെ അന്തിമഫലമത്രെ. ഒരു വഞ്ചനയുടെ ലക്ഷണമാണത്.''
-ഫ്രാൻസ് കാഫ്ക-
ഇന്നത്തെ ചർച്ച
്്്്്്്്്്്്്്്്്
തുറന്ന് വെച്ച ഡയറിയിൽ
നീലനിറമുള്ള മഷിയാൽ
അവളിങ്ങനെയെഴുതി........
സ്നേഹമെന്നാൽ
എനിക്ക് ഭ്രാന്താണ് .
സ്നേഹിക്കപ്പെടുക
എന്നത് ലഹരിയും
ഈ ഭ്രാന്തിനെ
കൈയ്യിലൊതുക്കാൻ
അതിലും വലിയൊരു
ഭ്രാന്തിനേ കഴിയു.
തോറ്റ് പിൻമാറുന്നവർ
തിരിഞ്ഞ് നിന്ന്
പറയുന്നു.
നിനക്ക് ഭ്രാന്താണെന്ന്.
അത് കേട്ട് ഞാൻ
ചിരിക്കണോ കരയണോ ?
കാരണം...
എനിക്ക് ഭ്രാന്ത് തന്നെയാണല്ലോ !
സ്വയം മുറിവേറ്റ്
വേദനിച്ചാനന്ദിക്കുന്ന
ഈ ഭ്രാന്തെന്റെത് മാത്രം
എന്റെത് മാത്രം.
...................
എന്നെപ്പോലെ
മതിഭ്രമക്കാരിയായ
വേറൊരാളെ
. എനിക്കറിയാം.
ഞാനിതെഴുതുമ്പോൾ
ദൂരെ നിന്ന്...
അവളുടെ പൊട്ടിച്ചിരി
കേട്ട് തുടങ്ങി.
തെക്കേ മാനത്ത്
വാൾത്തല മിന്നുന്നു.
കറുത്ത മുടിക്കെട്ടഴിച്ചിട്ട്
പാഞ്ഞടുക്കുന്നു.
അടുത്തെത്തിയാൽ പിന്നെ
ഞാനും അവളും
ഒരേയുൻമാദത്തിൻ
ലഹരിയിലൊന്നിച്ചങ്ങനെ....
. - മിനി ആന്റണി
ഇന്നത്തെ സ്മരണ
്്്്്്്്്്്്്്്്്്
പി. അനന്തൻപിള്ള മ (1886 -1966)
എസ്.എ. ഡാങ്കെ മ(1899 - 1991)
പെമ്പ ഷേർപ്പ മ( 1970 – 2007)
ഗോവിന്ദ് ചന്ദ്ര പാണ്ഡേ മ(1923 - 2011)
ജാക്വസ് നിക്കോളാസ് തിയറി മ(1795 - 1856)
വിക്റ്റർ യൂഗോ മ ( 1802 — 1885)
സർ ആർതർ ക്നാപ്പ് മ(1870 — 1954)
കെ.കെ.വാസുമാസ്റ്റർ ജ (1922-2010 )
എ.പി. കളയ്ക്കാട് ജ. (1931-1993)
അന്നമാചാര്യ ജ(1408 - 1503)
രാജാ റാം മോഹൻ റോയ് ജ( 1774 -1833)
റത്തനാ പെസ്റ്റോൺജി ജ ( 1908 –1970)
രാമൻലാൽ ജോഷി ജ (1926–2006)
ആചാര്യ നരേന്ദ്രഭൂഷൺ ജ ( 1937- 2010)
റിച്ചാർഡ് വാഗ്നർ ജ ( 1813 - 1883).
സർ ആർതർ കോനൻ ഡോയൽ ജ (1859-1930)
ലാറൻസ് ഒലിവിയർ ജ(.1907 –1989)
പീറ്റർ മത്തിസൺ ജ( 1927 – 2014)
റെയ്മണ്ട് ബ്രൌൺ ജ(1928 – 1998)
ചരിത്രത്തിൽ ഇന്ന്
്്്്്്്്്്്്്്്്്്
ബി.സി. 334 - ഗ്രാണിക്കൂസ് യുദ്ധത്തിൽഅലക്സാണ്ടർ ചക്രവർത്തിയുടെ നേതൃത്തത്തിലുള്ള ഗ്രീക്ക് പട പേർഷ്യയിലെ ദാരിയൂസ് മൂന്നാമന്റെ സൈന്യത്തെ തോല്പ്പിക്കുന്നു.
1377 - ഗ്രിഗറി പത്താമൻ മാർപ്പാപ്പ ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞൻ ജോൺ വൈക്ലിഫിന്റെ പ്രബോധനങ്ങളെ നിരാകരിച്ചുകൊണ്ട് അഞ്ചു ചാക്രികലേഖനങ്ങൾ ഇറക്കുന്നു.
1762 - സ്വീഡനും പ്രഷ്യയും ഹാംബർഗ് ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നു.
1826 - ചാൾസ് ഡാർവിനെയും വഹിച്ചുകൊണ്ട് എച്ച്.എം.എസ്. ബീഗിൾ പ്ലിമത്തിൽനിന്നു യാത്രയാകുന്നു.
1906 - ഇന്ന് ഒളിമ്പിക്സ് എന്ന പേരിൽ പ്രശസ്തമായ 1906ലെ വേനൽക്കാല ഒളിമ്പിക്സ് ആഥൻസിൽ ആരംഭിക്കുന്നു.
1906 - റൈറ്റ് സഹോദരന്മാർക്ക്പറക്കും-യന്ത്രം എന്ന ആശയത്തിന് യു.എസ്. പേറ്റന്റ് നമ്പർ 821,393 പേറ്റന്റ് നൽകപ്പെടുന്നു.
1972 - സിലോൺ പുതിയ ഭരണഘടന സ്വീകരിച്ച് റിപ്പബ്ലിക് ആവുന്നു. ശ്രീലങ്ക എന്ന് പേരുമാറ്റുകയും കോമൺവെൽത്തിൽ ചേരുകയും ചെയ്യുന്നു.
1990 - മൈക്രോസോഫ്റ്റ് വിൻഡോസ് 3.0 ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കു



0 അഭിപ്രായങ്ങള്‍