ദേശാമംഗലത്ത് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം തുടരുന്നു


ദേശാമംഗലം :

ദേശമംഗലം ഗ്രാമപ്പഞ്ചായത്തിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വ ത്തിൽ പൊതിച്ചോറ് വിതര ണം തുടരുന്നു.

ട്രിപ്പിൾ ലോക് ഡൗൺ മൂലം 100 ഓളം പേരാണ് ആദ്യ ദിവസത്തിൽ ഭക്ഷണം ആവശ്യപ്പെട്ടതെന്ന് യൂത്ത് കോൺഗ്രസ് ദേശാമംഗലം മണ്ഡലം പ്രസിഡണ്ട് നിഷാദ് തലശ്ശേരി പറഞ്ഞു.

ഇതേത്തുടർന്ന് 4 ദിവ സമായി പൊതിച്ചോറ് തയ്യാറാക്കി വിതരണം ചെയ്തു വരുകയാണ്.

ഭക്ഷണം പൊതിഞ്ഞ് അതത് വാർഡുകളിലെആർ.ആർ.ടി മെമ്പർമാരെ ഏൽപ്പിക്കുകയാണ് ചെയ്യു ന്നത്.

ഇവരാണ് ഭക്ഷണം വിതരണംനടത്തുന്നത് പഞ്ചായത്ത് ഇത്തരത്തിൽ കമ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നതുവരെ ഈ പദ്ധതി തുടരുമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നിഷാദ് തലശ്ശേരി പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മുസ്തഫ തല ശ്ശേരി, കാദർ, പഞ്ചായത്തംഗം നസീറ തുടങ്ങിയവർ സേവന പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമാണ്.

 ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ്  റോഡ്, വടക്കാഞ്ചേരി .
 ഹോം ഡെലിവറി അവൈലബിൾ
 വിളിക്കുക 9744711653

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍