വടക്കാഞ്ചേരി: മദ്യം കിട്ടാനില്ല. വീടിനുള്ളിൽ ചാരായ വാറ്റ് നടത്തിയ 2 പേർ എക്സൈസ് സംഘത്തിൻ്റെ പിടിയിലായി.
ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്ന് വീടുകൾ കേന്ദ്രീകരിച്ച് വാറ്റ് ചാരായ നിർമ്മാണം നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു ചാരായ വേട്ട.
പുന്നംപറമ്പ് കോളനി മേഖലയിൽ വടക്കാഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി. അശോക് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വീട്ടിൽ ചാരായം വാറ്റി കൊണ്ടിരുന്ന പ്രതികൾ പിടിയിലായത്. പുന്നം പറമ്പ് സ്വദേശികൾ തന്നെയായ മഠത്തിൽ പറമ്പിൽ ശ്രീനാഥ് (29), മനരാത്ത് വീട്ടിൽ ബൈജു (50) എന്നിവരെ 5 ലിറ്റർ ചാരായവും 14 ലിറ്റർ വാഷ്, വാറ്റ് ഉപകരണങ്ങൾ എന്നിവ സഹിതം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് മദ്യം ലഭ്യമല്ലാത്തതിനാൽ സ്വന്തം ആവശ്യത്തിനാണ് ഇവർ ചാരായ നിർമ്മാണം നടത്തിയതെന്ന് മൊഴി നൽകിയതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. വ്യാജമദ്യ നിർമാണം വഴി ജീവന് അപായം വരുത്തുന്ന സംഭവങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ പൊതു ജനങ്ങൾക്കിടയിൽ ഇവയുടെ ദുരുപയോഗം കർശനമായി തടയുന്നതിന് എക്സൈസ് വകുപ്പ് ബോധവത്കരണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ജില്ലയിൽ വാറ്റ് ചാരായ നിർമാണം പെരുകിവരുന്നതായാണ് വിവരങ്ങൾ. അന്വേഷണ സംഘത്തിൽ എക്സൈസ് ഉദ്യോഗസ്ഥരായ അമിത കെ, ജോസ് ടി ജെ,റെനിൽ രാജൻ, സി എം സുരേഷ് , എംആർ രാധാക്യഷ്ണൻ , കെ.സി അനന്തൻ , ഡ്രൈവർ രമേശ് എന്നിവരും ഉണ്ടായിരുന്നു.
ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ് റോഡ്, വടക്കാഞ്ചേരി .
ഹോം ഡെലിവറി അവൈലബിൾ
വിളിക്കുക 9744711653





0 അഭിപ്രായങ്ങള്‍