കാരുണ്ണ്യ ഇൻഷുറൻസ് കാർഡ് ഉള്ള ആളുകളും RSBY ആരോഗ്യ ഇൻഷുറൻസ് ഉള്ള ആളുകളും ശ്രദ്ധിക്കേണ്ട വളരെ പ്രധാനപെട്ട ഒരു കാര്യമാണ് പറയാൻ പോകുന്നത്. പുതിയ ഒരു അറിയിപ്പ് ആണ് ഗവൺമെന്റിന്റെ ഭാഗത്തു നിന്നും വന്നിട്ടുള്ളത്.
ആരോഗ്യ ഇൻഷുറൻസ് കൈവശമുള്ള ആളുകളെ സംബന്ധിച്ച് ഇവർക്ക് പുതുക്കുവാൻ വേണ്ടി ഉള്ള ഒരു അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. രണ്ട് വിഭാഗത്തിൽ പെട്ട ആളുകൾക്ക് ആണ് ഇപ്പോൾ പ്രധാനമായും പുതുക്കുവാൻ വേണ്ടി ഉള്ള അവസരം ലഭിക്കുക.
അതിൽ ആദ്യമായി ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രിയുടെ ലെറ്റർ ലഭ്യമായ ആളുകൾക്കും ഇതുപോലെ തന്നെ നേരത്തെ RSBY എടുത്ത് അതിനു ശേഷം പുതുക്കുവാൻ സാധിക്കാതെ വന്ന ആളുകളെ സംബന്ധിച്ച് ആണ് ഇപ്പോൾ വന്നിരിക്കുന്ന ഈ ഒരു അവസരം ലഭ്യമാക്കുന്നത്.
കാരുണ്യ അപേക്ഷ ഇൻഷുറൻസ് കാർഡുകൾ നേരത്തെ അപേക്ഷ കൊടുത്ത് കൈവശമുള്ള ആളുകൾ ചെയ്യേണ്ട ആവശ്യമില്ല. RSBY മാർച്ച് മാസം വരെ പുതുക്കുവാൻ ഉള്ള സമയം ലഭിച്ചിട്ടുണ്ട്. ഇത് പുതുക്കുന്നതിന് വേണ്ടി ആദ്യം തന്നെ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ വിളിച്ച് ചോദിച്ചതിനു ശേഷം അവിടെ പുതുക്കുവാൻ സാധിക്കുമോ എന്ന് അറിഞ്ഞതിനു ശേഷം മാത്രം കൊടുക്കുവാൻ വേണ്ടി പോവുക.
പുതുക്കുവാൻ വേണ്ടി പോകുന്ന സമയത്ത് കയ്യിൽ കരുതേണ്ട രേഖകൾ എന്ന് പറയുന്നത് ആയുഷ്മാൻ ഭാരത് ലഭിച്ച ആളുകൾ ആ ഒരു ലെറ്റർ കൂടെ കൊണ്ടു പോകുക. ഇതുപോലെ തന്നെ റേഷൻ കാർഡ് കോപ്പി ആധാർ കാർഡ് കോപ്പി ഓൾഡ് ഇൻഷുറൻസ് ഐഡിയും എന്നീ രേഖകളാണ് കൈവശം ആവശ്യമായി വരുന്നത്
പരസ്യം:- ₹500 മാത്രം


0 അഭിപ്രായങ്ങള്‍