റേഷൻ വിഹിതം മുടക്കുന്നു. നിങ്ങളും ഈ കൂട്ടത്തിൽ ഉണ്ടോ? പരിശോധിക്കാം.

റേഷൻ വാങ്ങുന്ന കേരളത്തിലെ എല്ലാ ആളുകളും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപെട്ട ഒരു കാര്യമാണ് പറയുന്നത്. കേന്ദ്ര സർക്കാരിന്റെ പുതിയ ഒരു നടപടി ആണ് ഇത്. റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ആളുകളും അവരുടെ ആധാർ കാർഡ് ലിങ്ക് ചെയ്യണം എന്ന് മുന്നേ തന്നെ അറിയിച്ചിരുന്ന കാര്യമാണ്.


ഒരുപ്പാട് സമയം ഇതുനു വേണ്ടി കേരള സംസ്ഥാന സർക്കാർ അനുവദിച്ചു നൽകിയിരുന്നു. റേഷൻ കടകളിലൂടെയും അക്ഷയ കേന്ദ്രങ്ങളിലൂടെയും ഇത് ചെയ്യുന്നതിന് വേണ്ടി ഉള്ള അവസരങ്ങൾ നൽകുക ഉണ്ടായി. ഡിസംബർ മാസം 31 ആം തിയതി മുതൽ റേഷൻ കാർഡ് അംഗങ്ങൾ ആധാർ ലിങ്ക് ചെയ്തില്ല എങ്കിൽ റേഷൻ വിഹിതം ലഭിക്കുക ഇല്ല എന്നും അറിയിച്ചിരുന്നു.

94.95 ശതമാനം വരുന്ന ആളുകളാണ് റേഷൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുള്ളത്. ഇനിയും ആളുകൾ റേഷൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യുവാൻ ഉണ്ട്. സ്ഥിരമായി റേഷൻ വാങ്ങാത്തവരും റേഷൻ കാർഡ് ലഭിച്ചതിന് ശേഷം ഉപയോഗിക്കാത്തവരും ആണ് ലിങ്ക് ചെയ്യാത്തത് എന്നാണ് അധികൃതരുടെ വാദം.


ഇതിന്റ കൂടെ തന്നെ ചില ആളുകൾ രണ്ട് റേഷൻ കാർഡിൽ പേര് ഉള്ളവർ ആണ്. ഈയൊരു കാരണം കൊണ്ട് തന്നെ പിടിക്കപ്പെടും എന്നുള്ളത് കൊണ്ട് ആണ് ആധാർ കാർഡ് ലിങ്ക് ചെയ്യാത്തത്.


ആന്ധ്ര പ്രദേശ് ഹരിയാന എന്നിങ്ങനെയുള്ള ഒരുപാട് സ്ഥലങ്ങളിൽ ആധാർ ആയി ലിങ്ക് ചെയ്യാത്തത് മൂലം റേഷൻ വിഹിതം മുടക്കിയിട്ടുണ്ട്. കേരളത്തിലും ഭാവിയിൽ ഇതേ നടപടി സ്വീകരിക്കും എന്ന് അറിയിച്ചിരിക്കുക ആണ് കേന്ദ്ര സർക്കാർ. ഏകദേശം 17 ലക്ഷം ആളുകളുടെ റേഷൻ ആയിരിക്കും മുടക്കുക.

പരസ്യം Rs 500/- 
കൂടുതൽ വിവരങ്ങൾക്കും പരസ്യം നൽകുന്നതിനും ലിങ്കിൽ ക്ലിക്ക് ചെയ്തു വാട്സാപ്പ് ചെയ്യുക 👉 https://wa.link/1rdjp2

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍