ലൈഫ് മിഷനെ മറയാക്കി കോടികണക്കിന് രൂപ രാജ്യത്തും വിദേശത്തുമായി ഗൂഢാലോചന നടത്തി തട്ടിയെടുത്തതിനെ സംബന്ധിച്ചും, വിദേശ ഫണ്ട് ദുരുപയോഗം സംബന്ധിച്ചും, നയതന്ത്ര മാനദണ്ഡങ്ങളുടെ ലംഘനം സംബന്ധിച്ചും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ ഗവര്‍ണ്ണര്‍ ഇടപെടുന്നു.
പരാതി സംബന്ധിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിനും, എം.എല്‍.എ യ്ക്ക് നേരിട്ട് മറുപടി നല്‍കുന്നതിനും പൊതുഭരണവകുപ്പിലെ മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്‍ ഡെപ്യൂട്ടി സെക്രട്ടറിക്ക് രാജ്ഭവന്‍ നിര്‍ദ്ദേശം നല്‍കി.


0 അഭിപ്രായങ്ങള്‍