യുവമോർച്ച പ്രതിഷേധ ധർണ നടത്തി.
വടക്കാഞ്ചേരി : ലൈഫ് മിഷൻ അഴിമതി സി ബി ഐ അന്വേഷിക്കുക, എ സി മൊയ്ദീനും സിപിഎം കൗൺസിലർ മാർക്കും സ്വപ്നയുമായുള്ള ഇടപാടുകൾ എൻ ഐ എ ക്ക് കൈമാറുക എന്നാവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു
യുവമോർച്ച വടക്കാഞ്ചേരി നിയോജകമണ്ഡലം പ്രസിഡന്റ് എ എ അനിൽ കുമാർ അധ്യക്ഷത വഹിച്ചു..
പ്രതിഷേധ ധർണ്ണ ഭാരതീയ ജനതാ പാർട്ടി സംസ്ഥാന വക്താവ് അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു..
യുവമോർച്ച നിയോജകമണ്ഡലം കമ്മിറ്റി അംഗം വിജീഷ് കെ വി സ്വാഗതംവും യുവമോർച്ച വടക്കാഞ്ചേരി നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് അഖിൽ പള്ളിമണ്ണ നന്ദി പറഞ്ഞു...
5ആം ഡിവിഷൻ കൗൺസിലർ ചന്ദ്രമോഹൻ കുമ്പളങ്ങാട് ആശംസ അറിയിച്ചു..
ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വിനയകുമാർ.. ജനറൽ സെക്രട്ടറി എസ് രാജു.. വൈ. പ്രെ. ബിജീഷ് അടാട്ട്.. ബിജെപി മുനിസിപ്പാലിറ്റി പ്രസിഡന്റ് അനിൽകുമാർ... യുവമോർച്ച മണ്ഡലം കമ്മിറ്റി അംഗങ്ങൾ അമൃതമുരളീധരൻ, കാവ്യ സുരേഷ് എന്നിവർ നേതൃത്വം നൽകി

0 അഭിപ്രായങ്ങള്‍