ആരോഗ്യ, സാമൂഹിക രംഗത്തെ തിരഞ്ഞെടുത്ത 100 വനിതാ രക്നങ്ങളെ വടക്കഞ്ചേരി ലയൺസ് ക്ലബ് ആദരിച്ചു.

 നൂറ് വനിതകള്‍ക്ക് ആദരവും, സ്‌നേഹ സമ്മാനവും

ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ പാലിയേറ്റീവ് കെയര്‍ ടീം പ്രൊജക്ടായ  '100 വനിതകള്‍ക്ക് ആദരവും സ്‌നേഹ സമ്മാനവും' പദ്ധതിയോടനുബന്ധിച്ച് വടക്കാഞ്ചേരി കൊച്ചിന്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകളെ ആദരിച്ചു. വടക്കാഞ്ചേരി ഗവണ്‍മെന്റ് ആശുപത്രി സൂപ്രണ്ടായി പ്രവര്‍ത്തിക്കുന്ന ഡോ. ബിന്ദു തോമസ്, വടക്കാഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലറും പാലിയേറ്റീവ് സെന്ററുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രസീത സുകുമാരന്‍ എന്നിവരെയാണ് പദ്ധതിയോടനുബന്ധിച്ച് ആദരിച്ചത്. ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി സുഭാഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം പിഎസ്ടി ഇവാലുവേഷന്‍, പാലിയേറ്റീവ് കെയര്‍& ഓര്‍ഫണ്‍ കെയര്‍ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ലയണ്‍ ജെയിംസ് വളപ്പില നിര്‍വ്വഹിച്ചു. വില്‍സണ്‍, സി.എ ശങ്കരന്‍കുട്ടി, റീജിയണ്‍ ചെയര്‍പേഴ്‌സണ്‍ യു. കരുണാകരന്‍ എന്നിവര്‍ ആശംസയും വടക്കാഞ്ചേരി കൊച്ചിന്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി എന്‍.എ നസീര്‍ സ്വാഗതവും വടക്കാഞ്ചേരി നഴ്‌സിംഗ് സൂപ്രണ്ട് നിര്‍മ്മല നന്ദി പറഞ്ഞു. പാലിയേറ്റീവ് കെയര്‍, ഓര്‍ഫണ്‍ കെയര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി സാമൂഹ്യ സേവന രംഗത്ത് നിസ്തുല സേവനമനുഷ്ഠിക്കുന്ന വനിതകളെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയോടനുബന്ധിച്ച് ആദരിച്ച യഥാക്രമം 67, 68 മത് വനിതകളാണ് ഇവര്‍.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍