മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട തൃശൂർ ചേലക്കര സ്വദേശിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

 

മയക്കുമരുന്ന് കേസ്: ചേലക്കര സ്വദേശിക്ക് ഒരു വർഷം തടവ്


 മയക്കുമരുന്ന് വിൽപ്പന നടത്തിയ കേസിൽ, തൃശൂർ ചേലക്കര സ്വദേശി ആന്ത്രോത്തിൽ വീട്ടിൽ 26കാരനായ ധനൂപിനെ PIT, NDPS നിയമപ്രകാരം ഒരു വർഷത്തെ തടവിന് ശിക്ഷിച്ചു.

 ആഭ്യന്തരവകുപ്പിന്റെ ഉത്തരവിനെ തുടർന്ന് പ്രതിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.


നടക്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ പവിത്രൻ ഐ.പി.എസ് സമർപ്പിച്ച ശുപാർശ അംഗീകരിച്ചാണ് ആഭ്യന്തരവകുപ്പ് ഈ നിർണ്ണായക നടപടി സ്വീകരിച്ചത്.


 സമൂഹത്തിൽ മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനം തടയുന്നതിനുള്ള ശക്തമായ പോലീസിൻ്റെ നടപടിയാണ് ഈ കേസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍