UDF നെതിരെ രൂക്ഷ വിമർശനവുമായി വടക്കാഞ്ചേരി നഗരസഭ

 

ഓഡിറ്റ് റിപ്പോർട്ടിൻ്റെ പേരിൽ ഏതാനും ചില പ്രതിപക്ഷ കൗൺസിലർമാരും കുറച്ച് UDF പ്രർവർത്തകരും ചേർന്ന് നടത്തിയത് പ്രഹസന നാടകമെന്നും ചെയർമാൻ

ഒന്നിച്ചു നിന്നാൽ അവർക്ക് നല്ലത്. UDF ലെ വിഭാഗീയതയെ കളിയാക്കി വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ്റെ പത്രസമ്മേളനം'.നഗരസഭ ചെയ്യുന്ന വികസന പ്രവർത്തനങ്ങളെല്ലാം കൗൺസിലിൻ്റെ അംഗീകാരത്തോടെയാണ് ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പെടെ കൗൺസിലിൽ വായിച്ച് അംഗീകാരം വാങ്ങിയിട്ടുള്ളതാണ്

ഇതൊന്നും മനസിലാക്കാതെ ചിലർ നടത്തുന്ന പ്രഹസനനാടകങ്ങൾ ജനം തള്ളി കളയുമെന്നും ചെയർമാൻ ശ്രി പി.എൻ സുരേന്ദ്രൻ പറഞ്ഞു. 

നഗരസഭകളിൽ വിവിധ ഓഡിറ്റുകൾ നടക്കാറുണ്ട്. പെർഫോമൻസ് ഓഡിറ്റ്, എ ജി ഓഡിറ്റ്, ലോക്കൽഫണ്ട് ഓഡിറ്റ്, സ്റ്റേഷനറി ഓഡിറ്റ്, അഡ്‌മിനിസ്ട്രേഷൻ ഓഡിറ്റ് എന്ന് തുടങ്ങി 13 ലധികം തരം ഓഡിറ്റുകൾ നഗരസഭകളിൽ നടക്കുന്നുണ്ട്. 

ഓഡിറ്റ് സംവിധാനം എന്നത് ഒരു തിരുത്തൽ പ്രകിയയാണ്. സാധാരണ ഗതിയിൽ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തുന്ന അപാകതകൾക്കെല്ലാം തന്നെ പരിഹാരവും പൂർണ്ണതയും ഉണ്ടാകുന്നതാണ്.

ഓഡിറ്റ് വേളയിൽ ബന്ധപ്പെട്ട ഫയലുകളോ രജിസ്റ്ററുകളോ പരിശോധിച്ചാൽ അതിനകത്ത് കുറവ് വരുന്ന രേഖകൾ ഉണ്ടെങ്കിൽ ആയത് ആവശ്യപ്പെട്ടുകൊണ്ട് ഓഡിറ്റ് എൻക്വയറി നോട്ട് തരാറുണ്ട്.

അതിനനുസരിച്ച് ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയും മറുപടി കൊടുത്തും ഒരുപാട് അപാകതകൾ പരിഹരിക്കാറുണ്ട്.

ചില സമയങ്ങളിൽ രേഖകൾ കൊടുക്കാൻ സാധിക്കാറില്ല അത് പിന്നീട് ഓഡിറ്റ് റിപ്പോർട്ട് വന്നാൽ രേഖകൾ കൊടുക്കുകയും പരിഹരിക്കുകയും ചെയ്യാറുമുണ്ട്. ഇതാണ് ഓഡിറ്റിൻ്റെ സാധാരണ രീതി. 

ഇവിടെ കോൺഗ്രസ്സിൻ്റെ ഒരു വിഭാഗം ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ നഗരസഭയിലെ ഓഡിറ്റുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. നഗരസഭ നടത്തിയ എല്ലാ വർക്കുകൾക്കും കൃത്യമായ രേഖകളും ബന്ധപ്പെട്ട ഫയലുകളും ഉണ്ട്. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് ഇതുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. അമ്മമാർക്ക് ജിംനേഷ്യത്തിനായി 14 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി നടപ്പിലാക്കിയിട്ടില്ല എന്ന ആരോപണം തെറ്റാണ്. ആര്യംപാടത്തും മിണാലൂരും കുമരനെല്ലൂരും ഇത് ചെയ്തിട്ടുള്ളതാണ്. ഇപ്പോഴും ഈ ജിംനേഷ്യം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇത് സ്ഥാപിച്ചത് സർക്കാർ സ്ഥാപനമായ ആർട്കോ ആണ്. ആർട്കോയുമായി എഗ്രിമെന്റ് വെച്ചാണ് പ്രവൃത്തി ആരംഭിച്ചിട്ടുള്ളത് 'എന്നാൽ എഗ്രിമെൻ്റിൽ കരാർ നമ്പർ ഉണ്ടായില്ല എന്നാണ് ഓഡിറ്റ് ഒബ്ജ‌ക്ഷൻ വരാനുള്ള ഒരു പ്രധാന കാരണം. 

അതിന്റെ പദ്ധതി പൂർത്തീകരിച്ച് പ്രവർത്തന യോഗ്യമാക്കിയതിൻ്റെ പ്രവർത്തന വിവരം ലഭ്യമായിട്ടില്ല എന്നതാണ് ഒരു കാരണം . എന്നാൽ ജിം അവിടെ പ്രവർത്തിക്കുന്നുണ്ട്. ആളുകൾ വന്ന് ഉപയോഗിക്കുന്നുണ്ട്. 

ആ വിവരം ഓഡിറ്റിന് നൽകിയില്ല എന്നതിന്റെ മുകളിലാണ് 14 ലക്ഷം തടസ്സപ്പെടുത്തി എന്നുള്ളത്.

എസ് എസ് കെ വിഹിതം സർക്കാരിലേയ്ക്ക് അടയ്ക്കുന്ന വിഹിതമാണ്. സർക്കാർ ഫണ്ടിലേയ്ക്കാണ് ഈ തുക അടയ്ക്കുന്നത്. 10 ലക്ഷം രൂപയാണ് അടവാക്കിയിട്ടുള്ളത്. 

അതിൻ്റെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് വിദ്യഭ്യാസ വകുപ്പ് ആണ് തരേണ്ടത്. 

വിദ്യഭ്യാസ വകുപ്പ് തന്ന യൂട്ടിലൈസഷൻ സർട്ടിഫിക്കറ്റ് ഓഡിറ്റിന് ഹാജരാക്കിയിട്ടും ലഭ്യമായിട്ടില്ല എന്നാണ് പറഞ്ഞിട്ടുള്ളത്.

എന്നിങ്ങനെ നഗരസഭയുടെതായ കാര്യങ്ങളിൽ വിവരം ലഭ്യമായിട്ടില്ല വിനിയോഗസർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല എന്ന് പറഞ്ഞിട്ടാണ് തുക തടസ്സപ്പെടുത്തിയിട്ടുള്ളത്.

അല്ലാതെ പ്രതിപക്ഷത്തിലെ ഒരു വിഭാഗം ആരോപിക്കുന്നത് പോലെ ക്രമക്കേടോ അഴിമതിയോ ഇല്ല.

പ്രതിപക്ഷത്തിലെ ഒരു വിഭാഗത്തിൻ്റെ ആരോപണങ്ങൾക്കുള്ള ഈ മറുപടി ജനങ്ങളുടെ തെറ്റിധാരണ ഒഴിവാക്കാനാണെന്നും ചെയർമാൻ ശ്രീ പി.എൻ സുരേന്ദ്രൻ കൂട്ടിച്ചേർത്തു

വൈസ് ചെയർപേഴ്സൺ ഷീലാമോഹൻ , സ്ഥിരം സമിതി അദ്ധ്യക്ഷൻ ജമീലാ ബി ടീച്ചർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍