കരുമത്ര 2-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി കെ.കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
കരുമത്ര :
സമുന്നത കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയും ദേശീയ രാഷ്ട്രീയത്തിലെ 'കിങ്മേക്കറു'മായിരുന്ന ലീഡർ കെ.കരുണാകരൻ്റെ നൂറ്റി മൂന്നാം ജന്മവാർഷികദിനാചരണം കരുമത്ര വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കരുമത്ര മഹാത്മാ സ്വയറിൽ നടന്നു.
വാർഡ് കോൺഗ്രസ് പ്രസിഡണ്ട് വിനോദ് മാടവന അദ്ധ്യക്ഷത വഹിച് യോഗം യൂത്ത് കോൺഗ്രസ് തെക്കും കരമണ്ഡലം മുൻ പ്രസിഡണ്ട് ശ്രീ കുട്ടൻ മച്ചാട് ഉത്ഘാടനം ചെയ്തു
തൃശ്ശൂർ നഗരസഭാംഗം, കൊച്ചി, തിരു-കൊച്ചി, കേരള നിയമസഭകളിലും പാർലമെൻ്റിലെ ഇരുസഭകളിലും അംഗമാകുകയെന്ന അപൂർവ ബഹുമതി ലീഡർക്ക് അവകാശപ്പെട്ടതാണ്.
നാലു തവണ മുഖ്യമന്ത്രിയായി കേരളത്തിനെ നയിച്ച അദ്ദേഹം സഭാ നേതാവായും പ്രതിപക്ഷ നേതാവായും മാറി മാറി പ്രവർത്തിച്ചത് ചരിത്രത്തിൻ്റെ ഭാഗമാണ്. കേന്ദ്രമന്ത്രിയെന്ന നിലയിലും നിസ്തുലമായ സേവനമാണ് അദ്ദേഹം നടത്തിയതെന്ന് ഉത്ഘാടന വേളയിൽ കുട്ടൻ മച്ചാട് പറഞ്ഞു.
ഐക്യ ജനാധിപത്യ മുന്നണിയുടെ ശില്പിയുമായിരുന്ന അദ്ദേഹം രാജ്യത്തിനൊട്ടാകെ മാതൃകയായ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് രൂപകൽപ്പന ചെയ്ത് യാഥാർത്ഥ്യമാക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ ഭാവനാസമ്പന്നമായ ദീർഘവീക്ഷണവും നിശ്ചയദാർഢ്യവും വികസനരംഗത്തെ ആവേശകരമായ ഒരത്ഭുതമായി എന്നെന്നും ഓർമിക്കപ്പെടുമെന്ന് ലീഡർ അനുസ്മരണ പ്രഭാഷണത്തിനിടയിൽ തെക്കുംകര 2 ആ o വാർഡ് മെബർ ശ്രീ പി.എസ്. റഫീഖ് പറഞ്ഞു.
കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ . സന്തോഷ് എറക്കാട്ട്, എ.എ.ബഷീർ, പി.ടി. ഔസേഫ് , കെ.സി.സെബാസ്റ്റ്യൻ, പി .ജെ ക്രിസ്റ്റി, എം സി .സജ്ഞയ് , പി.ഡി. ലൂവീസ് എന്നിവർ പുഷ്പാർച്ചന നടത്തി.

0 അഭിപ്രായങ്ങള്‍