മാലിന്യം വെറും വേസ്റ്റല്ല;
ശാസ്ത്രീയ സംസ്കരണം ലക്ഷ്യമിട്ട് വടക്കാഞ്ചേരി നഗരസഭ.
ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തില്‍ ഊന്നി സുസ്ഥിര വികസനമെന്ന സ്വപ്നത്തിലേക്കുള്ള പാതയില്‍ മുന്നേറുകയാണ് വടക്കാഞ്ചേരി നഗരസഭ. മാലിന്യ സംസ്കരണത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കി വിവിധ പദ്ധതികള്‍ വിജയകരമായി നഗരസഭ നടപ്പാക്കി കഴിഞ്ഞു.
കോവിഡും പകര്‍ച്ചവ്യാധികളും രൂക്ഷമായ സാഹചര്യത്തില്‍ നിര്‍ണായകമായ മാലിന്യ സംസ്കരണം എന്ന ദൗത്യം ഏറെ ഗൗരവത്തോടെയാണ് വടക്കാഞ്ചേരിയുടെ ഹരിത കര്‍മസേന ഏറ്റെടുത്തിരിക്കുന്നത്.
വിലക്കിഴിവില്‍ വേസ്റ്റ് ബിന്നുകള്‍
ജൈവവും അജൈവവുമായ എല്ലാ മാലിന്യങ്ങളും തരം തിരിച്ച് ശേഖരിക്കുന്നതിന് വേസ്റ്റ് ബിന്നുകള്‍ ലഭ്യമാക്കുകയാണ് നഗരസഭ ആദ്യം ചെയ്തത്. ഏറെ ശ്രമകരമായ ശാസ്ത്രീയ തരം തിരിച്ചുള്ള മാലിന്യ ശേഖരണം എളുപ്പമാക്കാന്‍ ഹരിതകര്‍മ സേനക്ക് ഇത് സഹായകരമായി.
ഇതിനായി സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് വേസ്റ്റ് ബിന്നുകള്‍ നഗരസഭ ലഭ്യമാക്കി. 2200 രൂപ വില വരുന്ന വേസ്റ്റ് ബിന്‍ 300 രൂപക്ക് ഗുണഭോക്താക്കള്‍ക്ക് നഗരസഭ നല്‍കുന്നുണ്ട്. ബാക്കി തുക സബ്സിഡിയായാണ് വകയിരുത്തുന്നത്. വടക്കാഞ്ചേരി നഗരസഭയുടെ 41 ഡിവിഷനുകള്‍ കേന്ദ്രീകരിച്ചാണ് വേസ്റ്റ് ബിന്‍ വിതരണം ചെയ്യുന്നത്. ഹരിതകര്‍മ്മസേന കൗണ്‍സിലര്‍മാര്‍ വഴി ആവശ്യക്കാരുടെ പട്ടിക തയ്യാറാക്കിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്.ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനരീതി. ⚫️
ലോക്ക് ഡൌൺ കാലത്ത് നിങ്ങളുടെ മൊബൈൽ ഫോൺ തകരാറിലായി ശരിയാക്കാനാകാതെ ബുദ്ദിമുട്ട് നേരിടുകയാണോ? വിഷമിക്കണ്ട
ഓട്ടുപാറ കുന്നംകുളം റോഡിൽ പ്രവർത്തിക്കുന്ന "ഓസ്‌കാർ ഫോൺസ് ഏതു സമയത്തും സഹായത്തിനുണ്ട്.വര്ഷങ്ങളുടെ വിശ്വസ്ത സേവന പാരമ്പര്യമുള്ള ഓസ്‌കാർ ഫോൺസ് ഒരു ഫോൺ കോൾ കൊണ്ട് നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു.
📲
9809999099, 9745938838 .നമ്പറുകളിൽ വിളിക്കുകയൊ
വാട്സ്ആപ് മെസേജ് അയക്കുകയോ മാത്രം ചെയ്യൂ ഞങ്ങളുടെ ഡെലിവറി ബോയ്സ് നിങ്ങളുടെ വീട്ടിലെത്തി തകരാറിലായ മൊബൈൽ സ്വീകരിക്കുന്നു.
നിശ്ചിത സമയത്തിനകം തകരാറുകൾ പരിഹരിച്ചു വീട്ടിലെത്തിക്കുന്നു.





0 അഭിപ്രായങ്ങള്‍