
വടക്കാഞ്ചേരി വാഴക്കോട് ക്വാറിയിലെ സ്ഫോടനത്തിൽ കേന്ദ്ര അന്വേഷണം. ഐ.ബി സംഘം വടക്കാഞ്ചേരിയിലെ സ്ഫോടന സ്ഥലം സന്ദർശിച്ചു.പൊലീസ് റിപ്പോർട്ടും സമീപത്തെ വീടുകളിലെത്തിയും വിവര ശേഖരണം നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ബി.ജ.പിയും ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘപരിവാർ സംഘടനകളും കടുത്ത ആരോപണവുമായി രംഗത്തെത്തിയിരുന്നു. പത്തനാപുരത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതും രാമനാട്ടുകരയിലെ സ്വർണ്ണക്കടത്ത് സംഘത്തിന്റെ അപകട മരണത്തിനും ബന്ധമുണ്ടെന്ന് ബി.ജെ.പി നേതാക്കളും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ.പി.ശശികലയും ആരോപിച്ചിരുന്നു. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്ത് വരികയും ചെയ്തു. കേന്ദ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. പലയാളുകളായി ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇ മെയിൽ മുഖേന പരാതികൾ അറിയിക്കുകയും ചെയ്തു. മറ്റൊരു ക്വാറിയിൽ നിന്ന് മാറ്റിയ സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്നും സാധാരണ പാറപൊട്ടിക്കാൻ ഉപയോഗിക്കുന്നതല്ലെന്നും തീവ്രശേഷിയുള്ളതാണെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. എക്സ്പ്ളോസീവ് വിഭാഗം പ്രദേശത്തെ സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നതിനാൽ ആർ.ഡി.ഒയെ അന്വേഷണത്തിനായി കലക്ടർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് ആറ് മാസത്തിലധികമായി പ്രവർത്തിക്കാതെ കിടന്ന ക്വാറിയിൽ സ്ഫോടനമുണ്ടായത്.
🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃
യോഗ, പ്രകൃതിചികിത്സക എന്നീ നിലകളിൽ 14 വർഷത്തെ പ്രവർത്തിപരിചയമുള്ള
ഡോ. അനീജ യുടെ സേവനങ്ങൾ ഇനി ഓൺലൈൻ വഴിയും .
ബിഎൻവൈഎസ്, യോഗയിൽ എംഎസ്‌സി, പിജി ഡിപ്ലോമ ഇൻ സൈക്കോ ന്യൂറോബിക്സ്, ഡി അക്കു കൗൺസിലിംഗ്, ഹിപ്നോതെറാപ്പി, മുദ്രതെറാപ്പി.
ഓൺലൈൻ മുഖേന നടത്തുന്ന
• മുദ്ര തെറാപ്പി കോഴ്സുകൾ.
• യോഗ തെറാപ്പി സെഷനുകൾ.
• കൺസൾട്ടേഷൻ
• ഡയറ്റ് തെറാപ്പി
കൂടാതെ
• വന്ധ്യത
• pcod
• ജീവിതശൈലി വൈകല്യങ്ങൾ
• അമിതവണ്ണം
• സമ്മർദ്ദം നിയന്ത്രിക്കൽ
എന്നിവയ്ക്ക് പ്രത്യേക പരിചരണവും നൽകുന്നു.
for more details and contact number click here👉
Dr.Aneeja
കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയുക .
0 അഭിപ്രായങ്ങള്‍