കയേറ്റങ്ങെൾ ഒഴിപിച്ചച് വടക്കാഞ്ചേരിയിലെ തൂമാനം വെള്ളച്ചാട്ടത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോചനപെടുത്തണമെന്നാവശ്യപെട്ട് വെള്ളചാട്ടത്തിനു മുനിൽ കോൺഗ്രസ് പ്രവർത്തകർ സമരം നടത്തി .
വടക്കാഞ്ചേരി :
വടക്കാഞ്ചേരി.. നഗരസഭയുടെ തൂമാനം വെള്ളച്ചാട്ടത്തിനോടുള്ള അവഗണന അവസാനിച്ചു വെള്ളച്ചാട്ടത്തിന്റെ തോടുകളുടെ കൈയ്യേറ്റം ഒഴിവാക്കി ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണ പ്രവർത്തനം നടത്തണമെന്നാവശ്യപ്പെട്ടു കൊണ്ട്
അകമല വാർഡ് കോൺഗ്രസ്സ് കമ്മറ്റി തിങ്കളാഴ്ച തൂമാനം വെള്ളചാട്ടത്തിനു മുന്നിൽ കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചുകൊണ്ട് സമരം നടത്തി .
വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ശ്രീ.ജയൻ ചേപ്പലക്കോട് അദ്ധ്യക്ഷത വഹിച്ച സമര പരിപാടി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.പി.എൻ.വൈശാഖ് ഉദ്ഘാടനം ചെയ്തു .
വടക്കാഞ്ചേരിയുടെ മിനി കുറ്റാലം എന്നറിയപെടുന്ന തൂമാനം വെള്ളചാട്ടത്തിലേക്കുള്ള ദുർഗമ്മമായ മാർഗം പേവിങ്ങ് ടൈൽ പാകി ഹാന്റ് റെയിലുകൾ ഘടിപ്പിച്ച് സുരക്ഷിതമാക്കണമെന്നും,
ഇരിക്കാനും മറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നും സമരം വടക്കാഞ്ചേരി നഗരസഭയോട് ആവശ്യപെട്ടു.
ഡിവിഷൻ കൗൺസിലർ ബുഷ്റ റഷീദ്, കോൺഗ്രസ്സ് നേതാക്കളായ കെ.അനുമോദ്, തിരുമേനി വാഴപ്പറമ്പിൽ, കെ.ബി.സാംബ ശിവൻ.വാർഡ് വൈസ് പ്രസിഡന്റ് വിജയൻ, വാർഡ് സെക്രട്ടറി ഗോപാലകൃഷ്ണൻ ,മഹിളാ കോൺഗ്രസ്സ് ഭാരവാഹികളായ പ്രിയ ലത, ബേബി രാജീവ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. .
പരസ്യം
വീട്ടിൽ തയ്യാറാക്കിയ വളരെ ശുദ്ധമായ മുളകുപൊടി, സാമ്പാർപൊടി, രസം പൊടി, ഗരം മസാല, കാശ്മീരി ചില്ലിപൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ഇടിയപ്പം പൊടി, പത്തിരിപ്പൊടി, പുട്ടുപൊടി, ഇഡലിപൊടി, ഇഡലി ചട്ണിപൊടി, കുരുമുളകുപൊടി, മുളക് ചതച്ചത് എന്നിവ വീട് / ഹോട്ടൽ എന്നിവക്ക് ഓർഡർ അനുസരിച്ചു ഡെലിവറി ചെയ്യുന്നു.
ഗൂഗിൾ പേയ്‌മെന്റ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ഓർഡറുകൾക്കും, മറ്റ് അന്വേഷണങ്ങൾക്കും വിളിക്കുക.
8129573861
രമ്യാസ് കൈപ്പുണ്യം.
▬▬▬▬▬▬▬▬▬▬▬▬▬



0 അഭിപ്രായങ്ങള്‍