ദേശമംഗലം വ്യാപാരി സമിതി സഹായം നൽകി

ദേശമംഗലം: കോവിഡ് വ്യാപനം മൂലം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ കഴിയാതെ ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് കൈത്താങ്ങായി വ്യാപാരി വ്യവസായി ഏകോപന സമിതി ദേശമംഗലം യൂണിറ്റ്. യൂണിറ്റിലെ അംഗമായ ശാന്തയ്ക്ക് ധനസഹായം നൽകിക്കൊണ്ട് യൂണിറ്റ് പ്രസിഡന്റ് ജി.ഹരിദാസ് ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റിലെ വ്യാപാരികൾ സംയുക്തമായി സമാഹരിച്ച തുകയാണ് പ്രയാസമനുഭവിക്കുന്ന മെമ്പർമാർക്ക് കൈമാറിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വ്യാപാരം നടത്താൻ അനുവദിക്കാത്ത സർക്കാർ നിലപാടിനെതിരെ യോഗം പ്രതിഷേധിച്ചു. പിഎഎം അഷറഫ്, സുരേഷ് ബാബു, സിഎച് മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.
ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ് റോഡ്, വടക്കാഞ്ചേരി .
ഹോം ഡെലിവറി അവൈലബിൾ
വിളിക്കുക 9744711653
"വടക്കാഞ്ചേരി വാർത്തകൾ " വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 അഭിപ്രായങ്ങള്‍